Thomas Chazhikadan | 'കേട്ടാൽ മതി, ഇങ്ങോട്ടൊന്നും പറയേണ്ടെന്ന നിലപാട് കൊണ്ട് ജനാധിപത്യത്തിനെന്ത് ഗുണം?'; കോട്ടയം എംപിക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കത്തോലിക്കാ സഭയ്ക്കും അതൃപ്തി; അതിരൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ; വികസന ആവശ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ തോമസ് ചാഴിക്കാടന് ആക്ഷേപങ്ങൾ പുത്തരിയല്ല, കൈമുതൽ എതിരാളികളുടെ പോലും പ്രശംസ നേടുന്ന പ്രവർത്തനങ്ങൾ
Dec 15, 2023, 16:54 IST
കോട്ടയം: (KVARTHA) നവകേരള സദസ് വേദിയിൽ കോട്ടയം എംപി തോമസ് ചാഴിക്കാടനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം വിവാദമായിരിക്കെ കത്തോലിക്കാ സഭയ്ക്കും വിഷയത്തിൽ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി ദീപിക ദിനപത്രത്തിൽ എഡിറ്റോറിയൽ. മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചാണ് 'കൊടുത്തത് എംപിക്ക്, കൊണ്ടത് ജനങ്ങൾക്ക്’ എന്ന തലക്കെട്ടിൽ ദീപിക വ്യാഴാഴ്ച എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. നവകേരളത്തോടല്ല കാലഹരണപ്പെട്ട നാടുവാഴി സംസ്കാരത്തോടാണ് മുഖ്യമന്ത്രി ചേർന്നുനിൽക്കുന്നതെന്നും അകമ്പടി വാഹനങ്ങളും പരിവാരങ്ങളും അധികാരപ്രമത്തരെ വഴിതെറ്റിക്കുന്നുവെന്നുമുള്ള ശക്തമായ വിമർശനമാണ് ദീപിക ഉന്നയിച്ചിരിക്കുന്നത്.
നവകേരള സദസ് വേദിയിൽ തോമസ് ചാഴിക്കാടൻ എം പി നടത്തിയ സ്വാഗത പ്രസംഗത്തിൽ റബർ വില തകർച്ച അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ചിരുന്നു. എന്നാൽ പരാതി അറിയിക്കാനുള്ള വേദിയല്ല നവ കേരള സദസെന്നും എംപിക്ക് ഇക്കാര്യം ബോധ്യപ്പെടാത്തത് നിർഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി അപമാനിച്ചു എന്ന പൊതുവികാരം കേരള കോൺഗ്രസ് എമിൽ ഉണ്ടങ്കിലും നേതൃത്വം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ് അടക്കം അവസരം മുതെലെടുത്ത് രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ദീപികയുടെ എഡിറ്റോറിയൽ കൂടി പുറത്തുവന്നിരിക്കുന്നത്.
ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച തോമസ് ചാഴിക്കാടൻ എംപിയെ, അതൊന്നും പറയേണ്ടത് ഈ വേദിയിലല്ല എന്നു പറഞ്ഞ് മുഖ്യമന്ത്രി വേദിയിൽവച്ചുതന്നെ പരസ്യമായി അവഹേളിച്ചത് ശരിയായില്ലെന്നും
മുന്നണിയിലെ കക്ഷിയെന്ന നിലയിൽ ചാഴികാടനും അദ്ദേഹത്തിന്റെ പാർടിക്കും അതു കണ്ടില്ലെന്നു നടിക്കേണ്ടി വന്നേക്കാമെന്നും പക്ഷേ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളോടു മുഖ്യമന്ത്രി നടത്തിയ പ്രതികരണം ജനങ്ങളുടെ ആത്മാഭിമാനത്തിനേറ്റ മുറിവുതന്നെയാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു.
മൂന്ന് ആവശ്യങ്ങളാണ് തോമസ് ചാഴികാടൻ എംപി നവകേരള സദസിന്റെ സ്വാഗതപ്രസംഗത്തിൽ ഉന്നയിച്ചത്. റബറിന്റെ താങ്ങുവില വർധിപ്പിക്കണം, പാലാ നഗരസഭാ സ്റ്റേഡിയം നവീകരിക്കണം, ചേർപ്പുങ്കൽ പാലം പൂർത്തീകരിക്കണം. നവകേരള സദസിന്റെ പാലായിലെ സംഘാടകസമിതി ചെയർമാൻകൂടിയായിരുന്നു എംപി. ഇക്കാര്യങ്ങൾ ഉന്നയിച്ചതിന്റെ പേരിലാണ് എംപിയെ മുഖ്യമന്ത്രി ശാസനാരൂപത്തിൽ വിമർശിച്ചത്. പാലായിൽവച്ച് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടാലുടനെ, പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന റബർ താങ്ങുവില വർധിപ്പിക്കുമെന്ന അമിതപ്രതീക്ഷയൊന്നും എംപിക്കോ നാട്ടുകാർക്കോ കാണില്ല. പക്ഷേ, അത്തരമൊരു ആവശ്യം ഓർമിപ്പിക്കാൻ പോലും സ്ഥലവും സാഹചര്യവും നോക്കേണ്ടിവരുന്നത് ഗതികേടാണെന്നും എഡിറ്റോറിയലിലുണ്ട്.
പാലായിലേതുപോലെ രൂക്ഷമല്ലെങ്കിലും കണ്ണൂർ മട്ടന്നൂരിൽ ഇത്തരമൊരു വിമർശനം മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയ്ക്കും നേരിടേണ്ടിവന്നു. അധ്യക്ഷപ്രസംഗകയായ ശൈലജ കൂടുതൽ സംസാരിച്ചതിനാൽ പരിപാടിയുടെ ക്രമീകരണത്തിൽ മാറ്റമുണ്ടായെന്നും മറ്റുള്ളവർക്കു സംസാരിക്കാൻ സമയം ലഭിച്ചില്ലെന്നുമാണ് അവിടെ മുഖ്യമന്ത്രി പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ ദീപിക, പറയുന്നതു കേട്ടാൽ മതി, ഇങ്ങോട്ടൊന്നും പറയേണ്ടെന്ന നിലപാടുകൊണ്ട് കേഡർ പാർടിക്കല്ലാതെ ജനാധിപത്യത്തിനെന്തു ഗുണമെന്നും ചോദിക്കുന്നുണ്ട്. നേരത്തെ തോമസ് ചാഴികാടനെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചതിൽ കടുത്ത പ്രതിഷേധം ചില കത്തോലിക്ക വൈദികരും പ്രകടിപ്പിച്ചിരുന്നു. സഭയുടെ കർഷക സംഘടനയുടെ ചുമതലയുള്ള വൈദീകനടക്കം മുഖ്യമന്ത്രിയുടെ പ്രഭാത വിരുന്നിൽ നിന്ന് വിട്ടുനിന്നിരുന്നു.
വികസനത്തിന് തോമസ് ചാഴിക്കാടന്‍ സ്റ്റൈൽ
വികസന കാര്യങ്ങളിൽ ശക്തമായി ഇടപെടുന്ന വ്യക്തിത്വമെന്ന് പ്രതിച്ഛായയുള്ള നേതാവാണ് തോമസ് ചാഴിക്കാടന്‍. അതിന് വേണ്ടിയുള്ള അദ്ദേഹത്തിന്റ കഠിനാധ്വാനവും ഏതറ്റം വരെയും പോകാനുള്ള പ്രാപ്തിയും എതിരാളികളും ചൂണ്ടിക്കാട്ടുന്നു. നിലവിലെ ലോക്സഭയുടെ കാലത്ത് 100 ശതമാനം എംപി തുക വിനിയോഗിച്ച കേരളത്തിലെ ഏക എംപിയും ചാഴിക്കാനാണ്. ഇതൊക്കെ കാണാതെയാണ് പിണറായി വിജയന്‍ തോമസ് ചാഴികാടനെ വിമര്‍ശിച്ചതെന്നതാണ് ശ്രദ്ധേയം.
പിണറായി വിജയൻ ചാഴിക്കാടനെ കുറിച്ച് ഉയർത്തിയ വിമര്‍ശനം കുറച്ചുകൂടി മാന്യമായ ഭാഷയില്‍ അല്‍പം നര്‍മം കലര്‍ത്തി 2001 ല്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് എകെ ആന്‍റണിയും ഉന്നയിച്ചിരുന്നു. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ നടപ്പിലാക്കുന്ന 33 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേദിയായ 'നിര്‍മാണോത്സവം' ചടങ്ങിലായിരുന്നു സംഭവം. മെഡികല്‍ കോളജ് ഉള്‍പ്പെടുന്ന ഏറ്റുമാനൂര്‍ മണ്ഡലത്തിൽ എംഎല്‍എയായിരുന്നു അന്ന് തോമസ് ചാഴിക്കാടന്‍. വികസന കാര്യങ്ങളില്‍ ചാഴികാടന്‍ ഒരു ശല്യക്കാരനാണെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി എകെ ആന്‍റണി വേദിയില്‍ നടത്തിയ പരാമർശം.
ഈ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ മുതല്‍ ആരോഗ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസില്‍ വരെ ചാഴികാടന്‍ നിരന്തരം കയറിയിറങ്ങി. എവിടെ, ഏത് വേദിയില്‍ വച്ച് തന്നെ കണ്ടാലും അപ്പോഴെല്ലാം ഈ ഫയലുകളുടെ കാര്യമാണ് ചാഴികാടന്‍ പറയുകയെന്നായിരുന്നു ആന്‍റണി പറഞ്ഞത്. ഇതേ വിമര്‍ശനം തൊട്ടു മുന്‍പത്തെ നായനാര്‍ സര്‍കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന വിസി കബീറും കോട്ടയത്തെ വേദിയില്‍ നടത്തിയിരുന്നു. ചാഴിക്കാടന്‍ ഓരോ ഫയലുകള്‍ക്കു പിന്നാലെയും അലയുന്ന എംഎല്‍എ ആണെന്നായിരുന്നു അന്ന് കബീര്‍ പറഞ്ഞത്. നിലവിലെ പശ്ചിമ ബംഗാള്‍ ഗവര്‍ണറും കേരളത്തിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന സിവി ആനന്ദബോസ് ഏറ്റവും മാന്യനായ രാഷ്ട്രീയക്കാരന്‍ എന്നായിരുന്നു
അടുത്തിടെ ചാഴിക്കാടനെ വിശേഷിപ്പിച്ചത്.
ചാര്‍ടേർഡ് അകൗണ്ടന്‍റ് പാസായി ബാങ്ക് മാനജരായി ജോലി നോക്കുമ്പോഴായിരുന്നു ചാഴികാടന്‍ അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തിയത്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് - എം സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടന്‍ തന്നെ വീണ്ടും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എതിർചേരികളിൽ നിന്നും പ്രശംസ നേടുന്ന പ്രവർത്തനമാണ് ചാഴിക്കാടന്റെ കൈമുതൽ. അങ്ങനെയുള്ള ഒരു വ്യക്തിയെ മുഖ്യമന്ത്രി പരസ്യമായി വിമർശിച്ചതിൽ കേരള കോൺഗ്രസ് അണികൾക്കിടയിലും അതൃപ്തിയുണ്ട്.
Keywords: News, Kerala, Kottayam, Thomas Chazhikadan, Chief Minister, Kerala Congress, Nava Kerala Sadas, Politics, Deepika strongly criticized Chief Minister.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.