ദേശാഭിമാനിക്കെതിരെ അപകീര്‍ത്തി കേസ്: സമന്‍സ് അയച്ചു

 


കൊച്ചി: (www.kvartha.com 21/02/2015) പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെ ദേശാഭിമാനി ചീഫ് എഡിറ്റര്‍ വിവി ദക്ഷീണാമൂര്‍ത്തി, പ്രസാധകന്‍ ഇപി ജയരാജന്‍, ലേഖകന്‍ ആര്‍എസ് ബാബു എന്നിവര്‍ക്ക് എറണാകുളം ചീഫ് ജുഡീഷ്യല്‍ മിജ്‌സ്‌ട്രേറ്റ് കോടതി സമന്‍സ്  അയച്ചു.

യുവമോര്‍ച്ച കോടനാട് യൂനിറ്റ് സെക്രട്ടറി അജീഷ് അഡ്വ. ജോസഫ് റോണി ജോസ് മുഖേന സമര്‍പിച്ച ഹരജിയിലാണ് മജിസ്‌ട്രേറ്റ് കെഎസ് അംമ്പിക സമന്‍സ് അയച്ചത്. അമ്മയുടെ മോദി ഭക്തി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം പ്രധാനമന്ത്രി, അമ്യതാനന്ദമയി, ശിവഗിരി മഠം, സംഘപരിവാര്‍, ബി.ജെ.പി. എ.ബി.വി.പി. എന്നീ സംഘടനകള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുകയും അവരുടെ പ്രവര്‍ത്തികള്‍ സംശയത്തോടെ വീക്ഷിക്കുന്നതിന് ഇടയാക്കിയെന്നുമാണ് പരാതി.

ദേശാഭിമാനിക്കെതിരെ അപകീര്‍ത്തി കേസ്: സമന്‍സ് അയച്ചുഅടിസ്ഥാന രഹിതമായ ആരോപണം കൊണ്ട് അപകീര്‍ത്തിയുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കിയെന്നും മോദി മഠങ്ങളില്‍ സന്ദര്‍ശനം നടത്തിയത് വര്‍ഗീയ കാഴ്ചപ്പാടില്‍ വിലയിരുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Deshabhimani, Defamation statement, published, article, editor, notice, summons, writ, court, prime minister, Modi, Amrithanantha Mayi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia