പ്രതിരോധമേഖല ഗവേഷണങ്ങള്‍ക്കായി തുറന്നിടണം: ഡോ. തോമസ് കൈലാത്ത്

 


തിരുവനന്തപുരം: ഇന്ത്യയുടെ പ്രതിരോധരംഗം സ്വകാര്യ, വിദ്യാഭ്യാസ മേഖലകളിലെ ഗവേഷണങ്ങളുമായി ബന്ധപ്പെടുത്തണമെന്നും ഉല്‍പന്നങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ കൂടുതല്‍ സ്വദേശിവല്‍ക്കരണത്തിനായി ശ്രമിക്കണമെന്നും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസറും പദ്മഭൂഷണ്‍ ജേതാവുമായ ഡോ. തോമസ് കൈലാത്ത് പറഞ്ഞു. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയും ഇസ്രയേലും പോലുള്ള പല വിദേശ രാജ്യങ്ങളും പ്രതിരോധ മേഖലയെ സ്വകാര്യ വിദ്യാഭ്യാസ മേഖലകളിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയതിലൂടെ വിപ്ലവകരവും നൂതനങ്ങളുമായ സാങ്കേതിക വിദ്യകള്‍ കണ്ടെത്തിയെന്നും അവയ്ക്ക് ആഗോള പ്രായോഗികത ലഭ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിരോധമേഖല ഗവേഷണങ്ങള്‍ക്കായി തുറന്നിടണം: ഡോ. തോമസ് കൈലാത്ത്

ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍പോലും ഇന്ത്യയിലെ ബഹിരാകാശ ഗവേഷണ മേഖല കുറഞ്ഞ ചെലവില്‍ ലോകോത്തരമായ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ സംവിധാനത്തിലെ പതിറ്റാണ്ടുകളായുള്ള ഗവേഷണത്തിനിടയിലും നാം സൃഷ്ടിച്ചെടുക്കുന്നവയില്‍ വിദേശനിര്‍മിത ഘടകങ്ങള്‍ സമൃദ്ധമാണ്. അതുകൊണ്ടുതന്നെ സൈനികമേഖലയ്ക്കായുള്ള തദ്ദേശീയ പ്രവര്‍ത്തനം സാധ്യമാക്കാന്‍ നേതൃതല ഇടപെടല്‍ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ജനിക്കുകയും ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ രംഗത്ത് ലോകത്ത് അഗ്രഗണ്യനായി മാറുകയും ചെയ്ത ഡോ. തോമസ് കൈലാത്ത് 1970കളില്‍ ട്രോപ്പോസ്‌കാറ്റര്‍ കമ്യൂണിക്കേഷനില്‍ ഭാരത സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുകയും ബാംഗ്ലൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഉള്‍പ്പെടെ പല സ്ഥാപനങ്ങളുടെയും ഗവേഷണ വികസന പദ്ധതികളില്‍ പങ്കാളിയാകുകയും ചെയ്തിരുന്നു.

സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗമായ ഡി.വിജയരാഘവനുമായി നടത്തിയ സംഭാഷണത്തില്‍ സംരംഭകര്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും മുന്നില്‍ താല്‍പര്യമുളവാക്കുന്ന ഒരുപിടി മേഖലകളെപ്പറ്റി അദ്ദേഹം വിവരിച്ചു. നാനോ ടെക്‌നോളജി, ഇന്‍സ്ട്രമെന്റേഷന്‍, സിഗ്‌നല്‍ പ്രോസസിംഗ് ആല്‍ഗരിതം, മള്‍ട്ടിപ്പിള്‍ ആന്റിന ടെക്‌നോളജി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം, മാലിന്യസംസ്‌കരണം, ബയോ എന്‍ജിനീയറിംഗും ബയോ ടെക്‌നോളജിയും, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് തുടങ്ങിയവയെല്ലാം അവയിലുള്‍പ്പെടും.

കൂടുതല്‍ ഗവേഷണങ്ങളും പുതിയ എന്‍ജിനീയറിംഗ് സാധ്യതകളും ഉപയോഗപ്പെടുത്തേണ്ട ഇന്ത്യയിലെ മറ്റൊരു മേഖല കൃഷിയാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷികമേഖലയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളൊക്കെ അപരിഷ്‌കൃതങ്ങളാണ്. മികച്ച മാര്‍ഗങ്ങള്‍ ഈ മേഖലയില്‍ കണ്ടെത്താനാകുമെന്നും അതിനായി നൂതന ആശയങ്ങളുമായി സാങ്കേതിക വിദഗ്ദ്ധര്‍ രംഗത്തെത്തുകയും അവര്‍ക്ക് ഫണ്ടും മറ്റും നല്‍കി മല്‍സരാന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ വിജയകരമായി മാറിയ ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിത്തുപാകിയത് അവിടുത്തെ മെന്റര്‍ കൂടിയായ ഡോ. കൈലാത്തിന്റെ ലാബാണ്. നൂറോളം ഡോക്ടറല്‍ പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ലാബ്, അവരില്‍ പലര്‍ക്കും വിജയകരമായ കമ്പനികള്‍ തുടങ്ങാന്‍ സഹായകമാകുകയും ചെയ്തു. നാല് വിജയകരങ്ങളായ സംരംഭങ്ങളില്‍ പങ്കാളിയായ അദ്ദേഹം ഒരു ഡസനോളം പേറ്റന്റുകളും സ്വന്തമായി നേടിയെടുത്തിട്ടുണ്ട്.

തോല്‍വിയെന്നത് ഒരിക്കലും ഒരു കുറച്ചിലല്ലെന്ന പാഠമാണ് താന്‍ സിലിക്കണ്‍ വാലിയില്‍ നിന്നു പഠിച്ച പ്രധാന കാര്യമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ പദ്ധതികളില്‍ തോല്‍വിയനുഭവിച്ചവരെയാണ് വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ ഇഷ്ടപ്പെടുന്നതെന്നും കാരണം അവര്‍ പ്രധാനപ്പെട്ട പല പാഠങ്ങളും അതിലൂടെ പഠിക്കുന്നുണ്ടെന്നതാണെന്നും ഡോ. കൈലാത്ത് ചൂണ്ടിക്കാട്ടി.

പല കാരണങ്ങളാലും സംരംഭകത്വത്തിന്റെ തുടക്കസ്ഥലമാകാന്‍ സ്റ്റാന്‍ഫോര്‍ഡ് പോലുള്ള അമേരിക്കന്‍ സ്ഥാപനങ്ങള്‍ കാരണമാകുന്നുണ്ട്. മികച്ചതും തെളിച്ചമുള്ളതുമായ മനസ്സുകളെ ആകര്‍ഷിക്കല്‍, വ്യവസായവുമായി നേരിട്ട് പങ്കാളിത്തമുണ്ടാക്കല്‍, പേറ്റന്റ് ലൈസന്‍സിംഗിനുള്ള സ്വതന്ത്രമായ നയങ്ങള്‍, നൂതനാശയങ്ങള്‍ കണ്ടെത്താനും അവ പ്രാവര്‍ത്തികമാക്കാനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമയം നല്‍കല്‍ തുടങ്ങിയവയെല്ലാം അവയിലുള്‍പ്പെടും. ഇന്ത്യയിലെ സര്‍വ്വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവയില്‍ നിന്നു പലതും പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലളിതമായ ബോധനരീതിയും ഓര്‍മപരിശോധനയും മറ്റും ഉപേക്ഷിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസരംഗം മുന്നേറേണ്ടതുണ്ട്. വിദ്യാര്‍ഥികളെ ചിന്തിക്കാന്‍ പരിശീലിപ്പിക്കുകയും ആശയങ്ങളുമായി മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം അവരില്‍ ഉണ്ടാക്കുകയുമാണ് അധ്യാപകര്‍ ചെയ്യേണ്ടത്. ഇന്ത്യയിലെ സ്ഥാപനങ്ങള്‍ അടിസ്ഥാനപരമായി ചെയ്യേണ്ടതിതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നഗരത്തിലെ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ സംവാദത്തില്‍ പങ്കെടുത്തു. എഎസ്ബി ഡയറക്ടര്‍ പ്രൊഫ. എസ്.രാജീവ് അദ്ദേഹത്തെ പരിചയപ്പെടുത്തി.

സാന്താക്രൂസ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ചാന്‍സലറുടെ സ്‌പെഷ്യല്‍ അഡൈ്വസറായ ഭാര്യ ഡോ. അനു ലൂഥര്‍ മൈത്രക്കൊപ്പാമാണ് ഡോ. കൈലാത്ത് തിരുവനന്തപുരത്തെത്തിയത്. തന്റെ രാജ്യാന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുസ്ഥാപനങ്ങളുമായി യോജിച്ച് പ്രോഗ്രാമുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് എഎസ്ബി അധികൃതരുമായി ഡോ. അനു ലൂഥര്‍ മൈത്ര ചര്‍ച്ച നടത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Kerala, Thiruvananthapuram, India’s military should open itself up to private sector research and push for greater indigenisation of products and systems, eminent Stanford University professor and Padma Bhushan recipient Dr Thomas Kailath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia