പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍
May 2, 2021, 14:51 IST
തിരുവല്ല: (www.kvartha.com 02.05.2021) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കേസില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ കുന്നന്താനം ഉതിക്കമണ്ണില്‍ വീട്ടില്‍ ജോണ്‍സണ്‍ മാമ്മനെയാണ് (45) തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കാവുംഭാഗം സ്വദേശിനി 17കാരിയാണ് പീഡനത്തിനിരയായത്.
ജോണ്‍സണ്‍ മുത്തൂരില്‍ വീട് വാടകക്കെടുത്ത് പണമിടപാട് നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പോക്‌സോ വകുപ്പ് ചുമത്തി തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.