ഡല്‍ഹി നരനായാട്ട്: ശാഹിന്‍ ബാഗില്‍ കരിങ്കൊടി മാര്‍ച്ച്

 


കണ്ണൂര്‍: (www.kvartha.com.25.02.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരെ ഡല്‍ഹിയില്‍ വേട്ടയാടുകയും കൊലപ്പെടുത്തുകയും കൊള്ള നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലെ ശാഹിന്‍ബാഗ് കരിദിനം ആചരിച്ചു. ഡല്‍ഹിയില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘ് പരിവാര്‍ ഭീകരര്‍ നടത്തിയ നരനായാട്ടിന് നേതൃത്വം കൊടുത്തവരെ തുറുങ്കിലടക്കണമെന്ന് ശാഹിന്‍ബാഗ് സമര നേതൃത്വം ആവശ്യപ്പെട്ടു.

ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ശാഹിന്‍ബാഗിന്റൈ പതിനൊന്നാം സമരദിനത്തില്‍ പന്തലില്‍ ഒത്തു ചേര്‍ന്ന സമര ഭടന്മാര്‍ കറുത്ത തുണികൊണ്ട് വായമൂടികെട്ടി നഗരത്തില്‍ മാര്‍ച്ച് ചെയ്തു. ഡല്‍ഹിയിലെ അക്രമവാഴ്ച രാജ്യത്തിന് അപമാനമാണെന്ന് കരിങ്കൊടി മാര്‍ച്ച് ചൂണ്ടികാട്ടി.

ഡല്‍ഹി നരനായാട്ട്: ശാഹിന്‍ ബാഗില്‍ കരിങ്കൊടി മാര്‍ച്ച്

ശാഹിന്‍ബാഗില്‍ നിന്ന് ആരംഭിച്ച കരിങ്കൊടി മാര്‍ച്ച് സ്വാതന്ത്ര്യസമര സ്മൃതി കേന്ദ്രമായ പ്രഭാത് ജംഗ്ഷനിലെ വിളക്കും തറയില്‍ സമാപിച്ചു. മാര്‍ച്ചിന് ശാഹിന്‍ബാഗ് സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി, കണ്ണൂര്‍ കോര്‍പറേഷന്‍ അംഗം സി.എ റമുള്ളാന്‍, വിവിധ സംഘടനാ നേതാക്കളായ സി.കെ.എ.ജബ്ബാര്‍, മഹമൂദ് വാരം, അബ്ദുല്‍ ലത്തീഫ് എടവച്ചാല്‍, ടി.കെ.നൗഷാദ്, അശ്‌റഫ് കാഞ്ഞിരോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബുധനാഴ്ച വൈകിട്ട് കെ.എന്‍.എമ്മിന്റെ നേതൃത്വത്തില്‍ ശാഹിന്‍ബാഗ് ഡി.സി.സി.പ്രസിഡണ്ട് സതീശന്‍പാച്ചേനി ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ സംസാരിക്കും.

Keywords:  Kannur, News, Kerala, New Delhi, Clash, Trending, March, Protest, Delhi clash; March conducted in Kannur Shaheen bagh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia