Arrested | നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസില്‍ പ്രതി പിടിയില്‍

 


തിരുവനന്തപുരം: (KVARTHA) സിനിമ -സീരിയല്‍ നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുകൊണ്ടുള്ള സൈബര്‍ ആക്രമണ കേസിലെ പ്രതി പിടിയില്‍. ഡെല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ തമിഴ്‌നാട് സ്വദേശി ഭാഗ്യരാജ് (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പ്രതിയെ ഡെല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.


Arrested | നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസില്‍ പ്രതി പിടിയില്‍

പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ ഇതിനു മുമ്പും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു. 2021 നവംബറിലാണ് നേരത്തെ ഭാഗ്യരാജിനെ അറസ്റ്റുചെയ്തത്. പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അകൗണ്ട് ഉണ്ടാക്കി അതുവഴിയാണ് ഇയാള്‍ പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ച പ്രതി കുറ്റകൃത്യം തുടരുകയാണെന്നും തന്റെ മകളുടേത് അടക്കമുള്ള ഫോടോകള്‍ അശ്ലീലമായി ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും കഴിഞ്ഞ മാസം നടി പ്രവീണ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ വീണ്ടും പിടികൂടുകയുമായിരുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി സൈബര്‍ ഇടത്തില്‍ വേട്ടയാടപ്പെടുകയാണെന്നും തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാള്‍ ഇപ്പോഴും ആവര്‍ത്തിക്കുകയാണെന്നുമായിരുന്നു പ്രവീണയുടെ പരാതി.

'എന്റെയും എന്റെ വീട്ടുകാരുടെയും മോര്‍ഫ് ചെയ്ത ഫോടോകള്‍, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയില്‍ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നില്‍ക്കുന്നവരുടെ ഫോടോ എടുത്ത് അതില്‍ എന്റെ ഫോടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്', എന്നും പ്രവീണ പറഞ്ഞിരുന്നു.

കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂടുമെന്നും എന്നിട്ടും തനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ലെന്നും പ്രവീണ ചോദിച്ചിരുന്നു. സൈബര്‍ സെലില്‍ ഒരുപാട് തവണ കയറി ഇറങ്ങിയിട്ടും കഴിഞ്ഞ ആറു വര്‍ഷമായി ഇയാള്‍ കുറ്റകൃത്യം തുടരുകയാണെന്നും പ്രവീണ ആരോപിച്ചിരുന്നു.

Keywords:  Delhi native held for circulating morphed pictures of actress Praveena, Thiruvananthapuram, News, Arrested, Cyber Police, Complaint, Actress Praveena, Allegation, Instagram, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia