Media Seminar | കേന്ദ്ര സര്‍കാരിന്റെ മാധ്യമ വേട്ടയ്‌ക്കെതിരെ 30 ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ മാധ്യമ സെമിനാര്‍ നടത്തുന്നു

 


കണ്ണൂര്‍: (KVARTHA) ഇന്‍ഡ്യയില്‍ മാധ്യമ സ്വാതന്ത്ര്യം വലിയ ഭീഷണി നേരിടുകയാണെന്ന് ജനധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ പി വി പ്രീത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 88 മാധ്യമ പ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. കേന്ദ്ര സര്‍കാരിന്റെ താല്‍പര്യത്തിന് വിരുദ്ധമായി വാര്‍ത്തകള്‍ നല്‍കിയതിന്റെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പെടെ വേട്ടയാടലിന് ഇരയാകുന്നു.

Media Seminar | കേന്ദ്ര സര്‍കാരിന്റെ മാധ്യമ വേട്ടയ്‌ക്കെതിരെ 30 ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ മാധ്യമ സെമിനാര്‍ നടത്തുന്നു

അവസാനമായി ന്യൂസ് ക്ലിക് എഡിറ്ററായ ഡോ പ്രണീര്‍പുര്‍ കാസ്ത, അമിത് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കയാണ്. എന്നാല്‍ ഇന്‍ഡ്യയില്‍ നടക്കുന്ന മാധ്യമവേട്ടക്കെതിരെ കേരളത്തിലെ മാധ്യമങ്ങളില്‍ വേണ്ടത്ര ചര്‍ച ചെയ്യപ്പെടുന്നില്ല.

ഈയൊരു പശ്ചാത്തലത്തിലാണ് 'മാധ്യമങ്ങള്‍ നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ ' എന്ന വിഷയത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒക്ടോബര്‍ 30 ന് കണ്ണൂരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത് ഹാളില്‍ ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് നടക്കുന്ന സെമിനാര്‍ അഖിലേന്‍ഡ്യാ പ്രസിഡന്റ് പികെ ശ്രീമതി ഉദ് ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രടറി പികെ ശ്യാമള, എംവി സരള എന്നിവരും പങ്കെടുത്തു.

Keywords:  Democratic Women's Association to hold media seminar on 30 against central government's media hounding, Kannur, News, Media Seminar, Press Meet, Arrest, Inauguration, Allegation, Conversation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia