നോട്ടുനിരോധനം: മുഖ്യമന്ത്രി പിണറായിയുടേയും മന്ത്രിമാരുടേയും സമരം ഫലം കാണുമോ? നിരാഹാര സമരത്തിന് വന്‍ ജനപങ്കാളിത്തം
Nov 18, 2016, 13:07 IST
തിരുവനന്തപുരം: (www.kvartha.com 18.11.2016) കേന്ദ്ര സര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ മുഖ്യമന്ത്രി പിണറായിയുടേയും മന്ത്രിമാരുടേയും സത്യാഗ്രഹ സമരം. തലസ്ഥാനത്ത് ബേക്കറി ജംഗ്ഷനിലെ റിസര്‍വ് ബാങ്കിന് മുന്നിലാണ് കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ആരംഭിച്ച സത്യാഗ്രഹം വൈകിട്ട് അഞ്ചുമണിവരെ നീളും.
അസാധുവാക്കിയ നോട്ട് മാറാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നല്‍കാത്തതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചന ആരോപിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹമിരിക്കുന്നത്. വിവിധ യൂണിയനുകളും സംഘടനകളും മുഖ്യമന്ത്രി നടത്തുന്ന സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് സമരപ്പന്തലിലേക്ക് പ്രകടനം നടത്തി. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരം ഫലം കാണുമോ എന്നാണ് പൊതുജനങ്ങള്‍ ഉറ്റുനോക്കുന്നത്.
കേന്ദ്രത്തിലും കേരളത്തിലും പുതിയ സര്‍ക്കാരുകള്‍ വന്നശേഷം ആദ്യമായാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്. സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത രോഷമാണ് സമരത്തിലുണ്ടായത്. മുഖ്യമന്ത്രിക്കൊപ്പം സത്യാഗ്രഹത്തില്‍ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എം.എല്‍.എമാര്‍, എം.പിമാര്‍, നേതാക്കള്‍, സി.പി.ഐ അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവരെല്ലാം എത്തി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്, സി.കെ. നാണു, മുന്‍മന്ത്രി ഇ.പി. ജയരാജന്, പി.കെ. ഗുരുദാസന്, പി.കെ. ശ്രീമതി, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്, വി.ശിവന്‍കുട്ടി തുടങ്ങി സി.പി.എമ്മിലെയും മറ്റ് ഘടകകക്ഷികളുടേയും സംസ്ഥാന നേതാക്കളടക്കം സമരത്തില്‍ പങ്കെടുക്കുന്നു.
രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ പ്രകടനമായാണ് റിസര്‍വ് ബാങ്കിനുമുന്നിലെ സമരപ്പന്തലില്‍ എത്തിയത്. മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും സമരത്തില്‍ പങ്കെടുത്തു. കനത്ത സുരക്ഷാ വലയത്തിലാണ് സമരപ്പന്തലും പരിസരവും. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച വൈകിട്ട് പ്രത്യേക മന്ത്രിസഭായോഗവും ചേരുന്നുണ്ട്.
കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനങ്ങളെന്നും കേരളത്തിന്റെ പൊതുവികാരം പ്രകടിപ്പിക്കുന്നതിന്റെ ആദ്യ പടിയാണ് സത്യാഗ്രഹമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

സഹകരണ വിഷയത്തില്‍ പ്രതിപക്ഷവുമായി സഹകരിച്ച് നീങ്ങുമെന്നും തുടര്‍ നടപടികള്‍ തീരുമാനിക്കാനായി ഈ മാസം 21ന് വൈകിട്ട് മൂന്ന് മണിക്ക് സര്‍വകക്ഷി യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ യോഗത്തിലേക്ക് ബി.ജെ.പിയെ കൂടി ക്ഷണിക്കുന്നുണ്ട്.
Also Read:
ട്രെയിനില്‍ കുട്ടികളെ ഉപയോഗിച്ച് പാട്ടുപാടി ഭിക്ഷാടനം നടത്തിയ കര്‍ണാടക സ്വദേശിനികളായ നാല് സ്ത്രീകള്‍ അറസ്റ്റില്‍
Keywords: Demonetisation move: 'Assault' on Cooperative banks — Kerala Chief Minister Pinarayi Vijayan, Ministers launch sit-in, Thiruvananthapuram, CPM, RBI, Politics, Conspiracy, Allegation, MLA, Kodiyeri Balakrishnan, Cabinet, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.