'മുന്നറിയിപ്പ് നല്‍കിയിട്ടും സമൂഹമാധ്യമങ്ങള്‍ വഴി മതസ്പര്‍ധയുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നു'; സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദേശം

 



തിരുവനന്തപുരം: (www.kvartha.com 20.01.2022) സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴയില്‍ ആര്‍എസ്എസ്- എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷമാണ് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. 

ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയില്‍ ഇതുവരെ രെജിസ്റ്റര്‍ ചെയ്തതെന്നാണ് കേരളാ പൊലീസിന്റെ കണക്കുകള്‍ പറയുന്നത്. സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്ന പോസ്റ്റുകള്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മുന്നറിയിപ്പ് നല്‍കിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്. 

മതവിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ സൈബര്‍ പട്രോളിംഗിങ്ങും പൊലീസ് തുടങ്ങിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും സംഘടനാ നേതാക്കളെ കരുതല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ ഫോണുകള്‍ വിശദമായി പരിശോധിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

'മുന്നറിയിപ്പ് നല്‍കിയിട്ടും സമൂഹമാധ്യമങ്ങള്‍ വഴി മതസ്പര്‍ധയുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നു'; സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദേശം


കഴിഞ്ഞ മാസം 18 മുതല്‍ മാസം മൂന്നുവരെ 144 കേസുകളാണ് രെജിസ്റ്റര്‍ ചെയ്തത്. 41 പ്രതികളെ മാത്രമാണ് പിടികൂടിയത്. ബാക്കി പ്രതികളെ ഉടന്‍ പിടികൂടണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കുള്ള നിര്‍ദേശം. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്തത്. 32 കേസുകള്‍. 21 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ആലപ്പുഴയില്‍ 16 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തതില്‍ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ 14 കേസുകള്‍ രെജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് കേസിലുള്‍പെട്ട എല്ലാ പ്രതികളെയും ഉടന്‍ പിടികൂടാനുളള നിര്‍ദേശം. 

Keywords:  News, Kerala, State, Police, DGP, Thiruvananthapuram, Social Media, Arrest, DGP Anil Kanth order to arrest those who post religious hatred through social media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia