ഇടുക്കി: ഡിജിപി ജേക്കബ് പുന്നൂസ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ 7 മണിക്കായിരുന്നു സന്ദര്‍ശനം. മുല്ലപ്പെരിയാര്‍ ഡാമിന് 24 മണിക്കൂറും നീളുന്ന നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു. ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ ജനങ്ങളെ അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സുരക്ഷാനടപടി ശക്തമാക്കും. കൂടുതല്‍ പോലീസിനെ വിന്യസിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതുപോലുള്ള പ്രതിഷേധ സമരങ്ങള്‍ ഇനി അനുവദിക്കില്ലെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താനായി മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജേക്കബ് പുന്നൂസ്.
Keywords: Jacob Punnose, Visit, Mullaperiyar Dam, Idukki, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.