പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ കര്‍ശന നടപടി സ്വീകരിക്കും; ഡിജിപി
Mar 27, 2020, 16:12 IST
തിരുവനന്തപുരം: (www.kvartha.com 27.03.2020) പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അടച്ചുപൂട്ടലിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങളോട് വിനയത്തോടും അതോടൊപ്പം ദൃഢമായും പെരുമാറേണ്ടത് ഓരോ പൊലീസ് ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്തമാണെന്നും പൊലീസുകാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന പൗരന്മാരെയും പാവപ്പെട്ടവരെയും സഹായിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാല്‍ വിതരണം, മരുന്ന്, മല്‍സ്യം എന്നിവ കൊണ്ടു പോകുന്ന വാഹനങ്ങള്‍ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ പ്രതികരണം. പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്ന നടപടി ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും അപമര്യാദയായി പെരുമാറുന്ന സംഭവങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉത്തരവാദികളാക്കി നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.
Keywords: Thiruvananthapuram, News, Kerala, Police, COVID19, Loknath Behra, DGP, Lock down, Vehicles, DGP Loknath Behra advice police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.