Defamation case | 'പ്രസംഗം മകനേയും തന്റെ കുടുംബത്തേയും അപമാനിച്ചു'; ഇടുക്കി ഡി സി സി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസുമായി കൊല്ലപ്പെട്ട ധീരജിന്റെ പിതാവ്
Jul 12, 2022, 15:12 IST
കണ്ണൂര്‍: (www.kvartha.com) ഇടുക്കി ഡി സി സി പ്രസിഡന്റിനെതിരെ മാനനഷ്ടക്കേസുമായി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട ധീരജിന്റെ പിതാവ് ജി രാജേന്ദ്രന്‍. ഇടുക്കി ഡി സി സി പ്രസിഡന്റ് സി പി മാത്യുവിനെതിരെ തളിപ്പറമ്പിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 25-ന് മാത്യു, ഇടുക്കി മുരിക്കാശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ മകനെയും തന്റെ കുടുംബത്തെയും അപമാനിച്ചുവെന്നാണ് രാജേന്ദ്രന്റെ ആരോപണം.
തളിപ്പറമ്പ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പിക്കപ്പെട്ടിരിക്കുന്നത്. ജൂണ്‍ 25-ന് കട്ടപ്പന മുരിക്കാശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ ധീരജിനെ അപമാനിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് ഹര്‍ജിയുടെ ചുരുക്കം.
രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ കയറി പ്രതിഷേധിച്ചവര്‍ക്ക് ഇടുക്കി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് പ്രസംഗത്തില്‍ ഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു. കള്ളും കഞ്ചാവുമടിച്ച് നടക്കുന്ന സംഘത്തില്‍പ്പെട്ടയാളാണ് ധീരജ് എന്നും പ്രസംഗത്തില്‍ പറഞ്ഞിരുന്നുവെന്നും രാജേന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നു.
മാത്യുവിന്റെ ആരോപണങ്ങള്‍ വാര്‍ത്താ-ദൃശ്യമാധ്യമങ്ങളില്‍ പ്രചരിച്ചുവെന്നും അത് തനിക്കും കുടുംബത്തിനും അപമാനവും മാനഹാനിയുമുണ്ടാക്കുന്നതാണെന്നും രാജേന്ദ്രന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
Keywords: Dheeraj's father files defamation case against Idukki DCC President CP Mathew, Kannur, News, Politics, DCC, Family, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.