ഡയമണ്ട് മോഷണം: വേലക്കാരി അറസ്റ്റില്‍

 


ത്യശൂര്‍:  (www.kvartha.com 10/09/2015) വീട്ടില്‍ നിന്നും ഡയമണ്ട് മോഷണം പോയ കേസില്‍ വീട്ടുവേലക്കാരി ഓമന (45) പോലിസ് പിടിയിലായി. ജൂലൈ രണ്ടിനാണ് കോതപറമ്പത്ത് അബ്ദുല്‍ കരിമിന്റെ വീട്ടില്‍ നിന്നും ഡയമണ്ട് നക്‌ലസ് മാലയും സെപ്തംബര്‍ ഒമ്പത്, 10 തിയ്യതികളിലായി 6,700 രൂപയും മോഷണം പോയത്. ഇതു സംബന്ധമായി വീട്ടുടമസ്ഥന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണണം നടത്തി വരുന്നതിനിടയില്‍ വീട്ടുവേലക്കാരെ ചോദ്യം ചെയ്തിരുന്നു.

ഡയമണ്ട് മോഷണം: വേലക്കാരി അറസ്റ്റില്‍ഇതിനിടയില്‍ വ്യാഴാഴ്ച കരീമിന്റെ വീട്ടില്‍ നിന്ന് വീണ്ടും 3,700 രൂപ മോഷണം പോവുകയും സംശയം തോന്നി വേലക്കാരിയായ ഓമനയെ പരിശോധിച്ചപ്പോള്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മുമ്പ് ഡയമണ്ട് നക്‌ലസ് മോഷ്ടിച്ചതും താനാണെന്ന് പോലീസ് മുമ്പാകെ സമ്മതിക്കുകയും ചെയ്തു.

Keywords: Thrissur, Kerala, Theft, Robbery, Arrest, Diamond, Maid, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia