Solar Strike | സോളാർ സമരം ഒത്തു തീർപ്പാക്കാൻ ചരടുവലിച്ചത് പിണറായിയോ?
May 19, 2024, 11:28 IST
/ ഭാമനാവത്ത്
കണ്ണൂർ: (KVARTHA) സോളാർ സമരം ഒത്തു തീർപ്പാക്കാനായി പാർട്ടിയിൽ ഒരു വിഭാഗം ജോൺ ബ്രിട്ടാസിനെ ഇടനിലക്കാരനായി നിയോഗിച്ചത് സിപിഎമ്മിലും എൽ.ഡി.എഫിലും രാഷ്ട്രീയ കോളിളക്കമുണ്ടാക്കുന്നു. സമരമുഖത്തുണ്ടായിരുന്ന എൽഡിഎഫ് നേതാക്കൾ അറിയാതെ ജോൺ ബ്രിട്ടാസിനെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ സമരം ഒത്തുതീർപ്പാക്കുന്നതിന് ഇടനിലക്കാരനായി നിയോഗിക്കുകയായിരുന്നുവെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്ന വിവരം.
കേവലം പാർട്ടി അംഗം മാത്രമാണ് ജോൺ ബ്രിട്ടാസ്. കൈരളി ചാനൽ എം.ഡിയെന്ന നിലയിൽ മാധ്യമ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമെന്നല്ലാതെ ബ്രിട്ടാസിന് പാർട്ടിക്കുള്ളിൽ ഉന്നതസ്ഥാനങ്ങളൊന്നുമില്ല. എന്നാൽ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സെക്രട്ടറിയേറ്റിന് മുൻപിൽ നടന്നു വരുന്ന ഉപരോധ സമരം ഏതു വിധേനെയും അവസാനിപ്പിക്കാൻ ബ്രിട്ടാസിനോട് ആവശ്യപ്പെട്ടുവെന്നാണ് രഹസ്യ വിവരം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടു സെക്രട്ടറിയേറ്റിന് മുൻപിൽ നടന്നു വരുന്ന സോളാർ സമരം അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ്റെ പിടിവാശി കാരണമെന്ന അഭിപ്രായം പിണറായി ഉൾപ്പെടെയുള്ള എതിർ വിഭാഗം നേതാക്കൾക്കുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം രഹസ്യ ഒത്തു തീർപ്പ് ചർച്ച വിവാദമായപ്പോൾ സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണ്‍ ജോണ്‍ ബ്രിട്ടാസിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ തയ്യാറായിരുന്നുവെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിൻ്റെ വാക്കുകളിൽ കടിച്ചു തൂങ്ങി പ്രതിരോധിക്കാനുള്ള പാഴ് ശ്രമത്തിലാണ് സിപിഎം.
എല്‍ഡിഎഫിന്റെ സോളാര്‍ സമരം അന്നത്തെ യുഡിഎഫ് മന്ത്രിസഭയെ പിടിച്ചുകുലുക്കിയെന്ന് ശരിവയ്ക്കുന്നതാണ് ചെറിയാന്‍ ഫിലിപ്പിന്റെ തുറന്നുപറച്ചിലെന്നാണ് സി.പി.എം മാധ്യമങ്ങൾ ന്യായീകരിക്കുന്നത്. സോളാർ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈയെടുത്തത് ജോണ്‍ ബ്രിട്ടാസ് എന്ന അവകാശവാദവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം രംഗത്തെത്തിയതാണ് വിവാദമായത്. സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലെന്നാണ് ജോണ്‍ മുണ്ടക്കയം അവകാശപ്പെട്ടത്.
എന്നാല്‍ ഈ അവകാശവാദങ്ങളൊക്കെ തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്.
മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര 'സോളാര്‍ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്തിലായിരുന്നു ജോണ്‍ മുണ്ടക്കയത്തിന്റെ അവകാശവാദം. ജോണ്‍ ബ്രിട്ടാസ് വിളിച്ച് ഉമ്മന്‍ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ഉയർന്ന വിവാദങ്ങളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോ കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സോളാർ സമരം തലയിൽ തോർത്തിട്ടു പോയി ഒത്തു തീർപ്പാക്കിയതിൽ എൽ.ഡി.എഫിൽ സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.