Criticized | മുഖ്യമന്ത്രി വരുമ്പോള്‍ ആയിരം പേരെയിറക്കുന്ന പൊലീസ് ആലുവയിലെ കുട്ടിക്ക് വേണ്ടി എന്ത് ചെയ്തു; 5 വയസുകാരിയുടെ മരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

 


തിരുവനന്തപുരം: (www.kvartha.com) ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തില്‍ സര്‍കാരിനേയും പൊലീസിനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി വരുമ്പോള്‍ ആയിരം പേരെയിറക്കുന്ന പൊലീസ് ആലുവയിലെ കുട്ടിക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊലീസ് ജാഗ്രത പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടി സര്‍കാരിന്റെ കാലത്ത് ജിഷ കൊലപാതകത്തില്‍ സര്‍കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയ സര്‍കാരാണ് ഇപ്പോള്‍ നാട് ഭരിക്കുന്നത്. ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം പോലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതില്‍ നടപടിയെടുക്കാന്‍ പൊലീസിന് സമയമില്ലെന്നും അവര്‍ക്ക് മൈകിനെതിരെ കേസെടുക്കാനാണ് നേരമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘം ഹൈജാക് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

Criticized | മുഖ്യമന്ത്രി വരുമ്പോള്‍ ആയിരം പേരെയിറക്കുന്ന പൊലീസ് ആലുവയിലെ കുട്ടിക്ക് വേണ്ടി എന്ത് ചെയ്തു; 5 വയസുകാരിയുടെ മരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

ആലുവയിലെ സംഭവമെങ്കിലും സര്‍കാരിന്റെ കണ്ണ് തുറപ്പിക്കണം. അമിതമായ ലഹരി ഉപയോഗത്തിനും മദ്യത്തിനുമൊക്കെ സര്‍കാര്‍ തന്നെയാണ് കുട പിടിച്ചു കൊടുക്കുന്നത്. അപകടകരമായ ഒരു അവസ്ഥയിലേക്കെത്തിച്ചേര്‍ന്നിരിക്കുകയാണ് സംസ്ഥാനമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

Keywords:  Did police fail to save Bihari girl Dead in Aluva? Opposition Leader criticized LDF Govt, Thiruvananthapuram, News, Politics, Attack, VD Satheesan, Criticized, Bihari Girl Death, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia