Accident | പെരിന്തല്‍മണ്ണയില്‍ ഡീസലുമായി പോയ ടാങ്കര്‍ ലോറിമറിഞ്ഞു; പിന്നാലെ സമീപപ്രദേശത്തെ കിണറ്റില്‍ തീപ്പിടിത്തം
Aug 22, 2023, 18:26 IST
പെരിന്തല്‍മണ്ണ: (www.kvartha.com) ഡീസലുമായി പോയ ടാങ്കര്‍ ലോറി മറിഞ്ഞതിനു പിന്നാലെ സമീപപ്രദേശത്തെ കിണറ്റില്‍ തീപ്പിടിത്തം. അങ്ങാടിപ്പുറം ചീരട്ടാമല റോഡില്‍ പരിയാപുരത്താണ് സംഭവം. പരിയാപുരം കൊല്ലറേശ്ശുമറ്റത്തില്‍ ബിജുവിന്റെ വീട്ടിലെ കിണറ്റിലാണു തീപ്പിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
ബിജുവിന്റെ കിണറ്റിലെ ഡീസല്‍ കലര്‍ന്ന വെള്ളം ടാങ്കര്‍ ലോറിയിലേക്കു മാറ്റുകയാണ്. സമീപത്തെ സേക്രട് ഹാര്‍ട് കോണ്‍വെന്റിലെ കിണറ്റിലും സമാനമായ രീതിയില്‍ തീപ്പിടിത്തമുണ്ടായി. മോടോര്‍ പ്രവര്‍ത്തിക്കാന്‍ സ്വിചിട്ടപ്പോള് കിണറിന്റെ ഉള്ളില്‍ തീപ്പിടിത്തമുണ്ടാവുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മുകളിലെ തീ അണയ്ക്കാനായെങ്കിലും അടിഭാഗത്തു തീകത്തുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ഇരുപതിനായിരം ലീറ്റര്‍ ഡീസലാണ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത്. ഇതിലെ ഭൂരിഭാഗം ഡീസലും ഒഴുകിയിരുന്നു.
ഞായറാഴ്ച പുലര്‍ചെ നാലുമണിയോടെ എറണാകുളത്തുനിന്നു ഡീസലുമായി കൊണ്ടോട്ടിയിലേക്കു പോവുകയായിരുന്ന ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടത്. ലോറിയില്‍നിന്ന് ഡീസല്‍ പരന്നൊഴുകി. ചീരട്ടാമലയിലെ വ്യൂപോയിന്റിനു സമീപം 25 അടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. വലിയ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പെരിന്തല്‍മണ്ണ പുലാമന്തോള്‍ റോഡിന്റെ തകര്ചയും അങ്ങാടിപ്പുറം മേല്‍പാലത്തിലെ ഗതാഗതക്കുരുക്കും കാരണം ഭാരം കയറ്റിയ വാഹനങ്ങളുള്‍പെടെ ഒട്ടേറെ വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്. കുത്തനെയുള്ള കയറ്റിറക്കവും കൊടും വളവുകളുമുള്ള ഈ ഭാഗത്ത് ഡിവൈഡറുകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ബിജുവിന്റെ കിണറ്റിലെ ഡീസല്‍ കലര്‍ന്ന വെള്ളം ടാങ്കര്‍ ലോറിയിലേക്കു മാറ്റുകയാണ്. സമീപത്തെ സേക്രട് ഹാര്‍ട് കോണ്‍വെന്റിലെ കിണറ്റിലും സമാനമായ രീതിയില്‍ തീപ്പിടിത്തമുണ്ടായി. മോടോര്‍ പ്രവര്‍ത്തിക്കാന്‍ സ്വിചിട്ടപ്പോള് കിണറിന്റെ ഉള്ളില്‍ തീപ്പിടിത്തമുണ്ടാവുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മുകളിലെ തീ അണയ്ക്കാനായെങ്കിലും അടിഭാഗത്തു തീകത്തുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ഇരുപതിനായിരം ലീറ്റര്‍ ഡീസലാണ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത്. ഇതിലെ ഭൂരിഭാഗം ഡീസലും ഒഴുകിയിരുന്നു.
ഞായറാഴ്ച പുലര്‍ചെ നാലുമണിയോടെ എറണാകുളത്തുനിന്നു ഡീസലുമായി കൊണ്ടോട്ടിയിലേക്കു പോവുകയായിരുന്ന ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ടത്. ലോറിയില്‍നിന്ന് ഡീസല്‍ പരന്നൊഴുകി. ചീരട്ടാമലയിലെ വ്യൂപോയിന്റിനു സമീപം 25 അടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. വലിയ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: Diesel fuel tanker lorry met an accident, Fire in a well, Malappuram, News, Diesel Fuel Tanker Lorry Accident, Fire, Well, Fire Force, Police, Natives, Convent, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.