തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് എല്‍ഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു. ഹര്‍ത്താലനുകൂലികള്‍ സംസ്ഥാനമെങ്ങും പ്രതിഷേധ പ്രകടനം നടത്തി.
സെക്രട്ടേറിയറ്റിനു മുന്നില്‍ എല്‍ഡിഎഫും ബിജെപിയും തൊഴിലാളി സംഘടനകളും പ്രതിഷേധ പ്രകടനം നടത്തി. സെക്രട്ടേറിയറ്റ് പടിക്കല്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി മന്മനോഹന് സിംഗിന്റെ കോലം കത്തിച്ചു. ആറ്റിങ്ങലില്‍ കടയ്ക്കു നേരേ കല്ലേറുണ്ടായി. കൊച്ചി പാലാരിവട്ടത്ത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. എറണാകുളം ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വ്യവസായ, ഐടി മേഖലയെ ഹര്‍ത്താല്‍ ബാധിച്ചു. വല്ലാര്‍പാടത്തു നിന്നുള്ള ചരക്കു നീക്കം സ്തംഭിച്ചു. ബോട്ട് ഗതാഗതം മുടങ്ങിയതു കുമരകത്തും കുട്ടനാട്ടിലും വിനോദസഞ്ചാര മേഖലയെ തളര്‍ത്തി.
മലബാര്‍ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. വാളയാര്‍ ചെക്ക്പോസ്റ്റില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. ഗ്രാമങ്ങളില്‍ കടകമ്പോളങ്ങള്‍ അടച്ചിട്ടു. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ബലം പ്രയോഗിച്ചു വാഹനങ്ങളെയും ജനങ്ങളെയും തടയരുതെന്നും കടകള്‍ അടപ്പിക്കരുതെന്നും മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും യാത്രക്കാര്‍ പ്രയാസപ്പെട്ടു.
ചുരുക്കം സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണു നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെത്തിയ യാത്രക്കാര്‍ വാഹനങ്ങള്‍ ലഭിക്കാതെവലഞ്ഞു. വിമാനത്താവളങ്ങളിലെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല.
SUMMARY: The dawn-to-dusk hartal called by LDF and BJP to protest hike in diesel prices and curtail LPG subsidy affected normal life across Kerala but passed off peacefully.
key words: hartal , LDF , BJP , protest , hike in diesel prices , curtail LPG , subsidy , normal life , across Kerala , peacefully

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.