Samastha | പൊന്നാനിയിൽ പാലം വലിക്കുമോ? സമസ്ത പേടിയിൽ മുസ്ലിം ലീഗ്

 


/ നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) മുസ്ലിം ലീഗിൻ്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്തും പൊന്നാനിയിലും ഇക്കുറി മത്സരം കടുക്കും. ഇതിൽ പൊന്നാനിയിൽ അത്ഭുതങ്ങൾ വരെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. മലപ്പുറത്തും കോളിളക്കമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മുസ്ലീം ലീഗിനെതിരെ സമസ്ത പരസ്യ നിലപാട് സ്വീകരിച്ചതാണ് യുഡിഎഫിൻ്റെ പ്രതീക്ഷകളെ മങ്ങൽ ഏൽപ്പിച്ചത്. ഏറ്റവും ഒടുവിൽ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ ലീഗ് വിരുദ്ധ പ്രസ്താവനയിൽ മുസ്ലിംലീഗിനുള്ളിൽ അമർഷം പുകയുന്നുണ്ട്.

Samastha | പൊന്നാനിയിൽ പാലം വലിക്കുമോ? സമസ്ത പേടിയിൽ മുസ്ലിം ലീഗ്

ഉമർ ഫൈസിയുടെ പ്രസ്താവനകളിൽ സമസ്ത നേതൃത്വം വ്യക്തത വരുത്താത്ത പശ്ചാത്തലത്തിൽ ലീഗ്-സമസ്ത തർക്കം രൂക്ഷമായി തുടരുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം സമസ്ത നേതൃത്വത്തിൽ നിന്നും ഉമർ ഫൈസിയെ നീക്കാനുള്ള ശ്രമങ്ങളും ലീഗിൻ്റെ ഭാഗത്തുനിന്ന് രഹസ്യമായി നടക്കുന്നുണ്ടെന്നാണ് സൂചന. ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് കാലത്ത് ലീഗും സമസ്തയും ചേരിതിരിഞ്ഞ് പോരടിക്കുന്നത്.
തെരഞ്ഞെടുപ്പിൻ്റെ നിർണ്ണായക ഘട്ടത്തിൽ മുസ്ലിംലീഗിനെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് ഉമർ ഫൈസി മുക്കം സ്വീകരിച്ചിരിക്കുന്നതെന്നാണ് ലീഗ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

തിരഞ്ഞെടുപ്പിന്റെ നിർണായക സമയത്ത് പ്രതിസന്ധിയിലാക്കിയ മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന് തിരിച്ചടി നൽകണമെന്ന നിലപാടിലാണ് ലീഗിലെ ഒരുവിഭാഗം. പിഎംഎ സലാമിനെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഉമർ ഫൈസിയുടെ നിലപാടിനെതിരെയാണ് ലീഗിൽ ഒരു വിഭാഗത്തിന് പ്രതിഷേധമുള്ളത്. സലാമിനെ മാറ്റണമെന്ന് നിർദേശിക്കുന്ന ഉമർ ഫൈസി മുക്കത്തെ സമസ്ത സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാൻ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.

Samastha | പൊന്നാനിയിൽ പാലം വലിക്കുമോ? സമസ്ത പേടിയിൽ മുസ്ലിം ലീഗ്

എന്നാൽ തെരഞ്ഞെടുപ്പ് വരെ സംയമനം പാലിക്കാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിലെ ധാരണ. ഇതിനായി സമസ്തയുടെ ആത്മീയ നേതാക്കൾ കൂടിയായ പാണക്കാട് തങ്ങൻമാർ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മലപ്പുറത്തെ സിറ്റിങ് എം പിയായിരുന്ന അബ്ദുസ്സമദ്‌ സമദാനിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി, മുൻ ലീഗ് നേതാവ് കെ.എസ് ഹംസയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. നിവേദിത സുബ്രഹ്മണ്യൻ എൻ.ഡി.എയ്ക്കു വേണ്ടിയും മത്സരിക്കുന്നു.

Keywords: News, Kerala, Kannur, Politics, Election, Samastha, Lok Sabha Election, Muslim League, Candidates, Differences between Samastha and IUML over support.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia