പ്രതിസന്ധികളെ തരണം ചെയ്ത് ഉയരങ്ങൾ കീഴടക്കി ഇവിടെയൊരാൾ; മിണ്ടാനും കേൾക്കാനും കഴിയാത്ത നസ്രീന് വിസ്മയമാകുന്നത് ഇങ്ങനെ
Mar 20, 2022, 12:30 IST
എറണാകുളം: (www.kvartha.com 20.03.2022) പ്രതിസന്ധികളെ നല്ല അവസരമാക്കി മാറ്റാന്‍ മനുഷ്യനോളം കഴിവുള്ള മറ്റൊരുജീവി ഈ ഭൂമുഖത്തില്ല. ഭിന്നശേഷിക്കാരാണെങ്കില്‍ പലപ്പോഴും സാധാരണ മനുഷ്യനേക്കാള്‍ വിസ്മയം തീര്‍ക്കും. അത്തരത്തിലൊരാളാണ് നസ്രീന് സിജെ എന്ന കുക്കു. 'രണ്ട് വയസിന് ശേഷമാണ് അവള്‍ക്ക് കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ലെന്ന് ഞങ്ങള്‍ മനസിലാക്കി, അപ്പോഴേക്കും വളരെ വൈകിയിരുന്നു. ഇപ്പോള്‍ 22 വയസുള്ള നസ്രീന് ഒരു പ്രകാശം പരത്തുന്ന പെണ്‍കുട്ടിയായി മാറിയിരിക്കുന്നു. അവള് സാധാരണ സ്കൂളില്‍ പഠിച്ചു, മറ്റുള്ളവരുടെ ചുണ്ടുകള്‍ വായിച്ച് സംഭാഷണങ്ങള്‍ മനസിലാക്കാന്‍ അവളെ പ്രാപ്തയാക്കി'- മാതാവ് നൂര്ജഹാന് ജാനി പറയുന്നു.
'മികച്ച ഭരതനാട്യം നര്‍ത്തകി കൂടിയാണ് നസ്രീന്, നിലത്തെ സ്പന്ദനങ്ങള്‍ മനസിലാക്കി അവള് ചുവടുകള്‍ സമന്വയിപ്പിക്കുന്നത് അതിശയിപ്പിക്കുന്ന കാഴ്ചയാണ്. ഭരതനാട്യത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്നില്ല അവളുടെ കലാജീവിതം. കഥകിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം നേടിയ നസ്രീന് ശാസ്ത്രീയ സംഗീതത്തിന്റെ താളത്തിനൊത്ത് നൃത്തം അഭ്യസിച്ചിട്ടുണ്ട്. ആദ്യം മുതല്‍ അവള് മിടുക്കിയായ കുട്ടിയായിരുന്നു', '- നൂര്ജഹാന് ജാനി കൂട്ടിച്ചേർത്തു.
'മറ്റുള്ള കുട്ടികളില്‍ നിന്ന് വ്യത്യസ്തയാണെന്ന് അംഗീകരിക്കാന്‍ അവള് ആദ്യമേ പഠിച്ചു. കൊച്ചിന് കലാഭവന്റെ ഭാഗമായതിനാല്‍ വിവിധ സ്റ്റേജുകളിലെ സാംസ്കാരിക പരിപാടികളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിക്കാന്‍ അവസരങ്ങള്‍ ലഭിച്ചു,'- നൂര്ജഹാന് മകളോ കുറിച്ച് അഭിമാനത്തോടെ പറഞ്ഞു.
സാംസ്കാരിക പരിപാടികള്‍ക്കും മത്സരങ്ങള്‍ക്കും തന്നെ അനുഗമിക്കുന്ന മാതാവാണ് നസ്രീന്റെ ശക്തി.
'അവളുടെ സ്കൂള്‍ കാലത്ത് ഞങ്ങള്‍ മുംബൈ, ചെന്നൈ, റാഞ്ചി എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. സ്വന്തമായി കാര്യങ്ങള്‍ നോക്കുന്നതില്‍ അവള്‍ക്ക് ഇപ്പോള്‍ വലിയ ആത്മവിശ്വാസമുണ്ടെങ്കിലും, അവളെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും വിഷമമാണ്,' നൂര്ജഹാന് പറയുന്നു. ഉമ്മ തന്റെ സാഹസിക സ്വപ്നങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്ന് മനസിലാക്കിയ നസ്രീന് അവര്‍ അനാവശ്യമായി വിഷമിക്കുന്നെന്ന് ആംഗ്യഭാഷയിലൂടെ വ്യക്തമാക്കി.
ക്ലാസികല്‍ നൃത്തം പഠിക്കുന്ന കാലത്ത് നസ്രീന് പ്രത്യേക പരിശീലനമോ വലിയ സഹായമോ ഉണ്ടായിരുന്നില്ലെന്ന് സഹോദരി ജാസ്മിന് അന്‍സീര്‍ പറഞ്ഞു. 'നൃത്താധ്യാപിക കാണിക്കുന്ന ചുവടുകളും താളവും അവള് കാണിക്കും. നൃത്തം അവസാനിക്കുന്നത് വരെ അവള് ചുവടുകള്‍ തുടരും. നസ്രീന്റെ അവസ്ഥ കാരണം അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ കയ്പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവള്‍ക്ക് സ്റ്റേജില്‍ ചുവടുകള്‍ പിഴയ്ക്കുമെന്ന് ചില സംഘാടകര്‍ ഭയപ്പെടുന്നു. അത്തരം അനുഭവങ്ങള്‍ അവളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്, എന്നിട്ടും അവള് പിന്മാറിയില്ല. അവസരങ്ങള്‍ ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അവര്‍ ആവര്‍ത്തിച്ച് പറയുന്നു', നൂർജഹാൻ മനസ് തുറന്നു.
ഡ്രോയിംഗ്, പെയിന്റിംഗ്, ഫോടോഗ്രാഫി തുടങ്ങി മറ്റ് മേഖലകളിലും നസ്രീന് മികവ് പുലര്‍ത്തിയതിനാല്‍ അവരുടെ വീട് സമ്മാനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അവള് ബാഡ്മിന്റണും കളിക്കുമായിരുന്നു. അടുത്തിടെ, കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍ ബ്രാന്‍ഡുകളിലൊന്നായ ശീമാട്ടിക്ക് വേണ്ടി അവര്‍ മോഡലായി.
'സ്റ്റേജില്‍ വളരെ വ്യത്യസ്തമായ വ്യക്തിയാണ് അവള്. സംഗീതം കേള്‍ക്കാന്‍ കഴിയില്ലെന്ന് ആര്‍ക്കും മനസിലാകില്ല. അത് റാംപ് വാകായാലും പാശ്ചാത്യ നൃത്തമായാലും, സോളോ പെര്‍ഫോമന്‍സ് സമയത്ത്, പാട്ട് തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും അവളെ അറിയിക്കാന്‍ ഞങ്ങളില്‍ ഒരാള്‍ സ്റ്റേജിന് പുറത്ത് ഉണ്ടെന്ന് ഉറപ്പാക്കണം,'-ജാസ്മിന് പറയുന്നു.
ഒരു വന്യജീവി ഫോടോഗ്രാഫറാകണമെന്നാണ് നസ്രീന്റെ ആഗ്രഹം. സെന്റ് തെരേസാസ് കോളജില്‍ ഗണിതശാസ്ത്രത്തില്‍ ബി എസ് സി കഴിഞ്ഞു. ഇപ്പോള്‍ പ്രോഗ്രാമുകളുടെയും ഫോടോഗ്രാഫിയുടെയും തിരക്കിലാണ്. 'കോവിഡ് കാരണം, കുറച്ചുകാലം മടുപ്പായിരുന്നു. പക്ഷേ, ജീവിതം ഇപ്പോള്‍ പഴയ ട്രാകിലായിരിക്കുന്നു,' നസ്രീന്റെ പിതാവ് ജാനി സി എസ് അഭിമാനത്തോടെ പറയുന്നു.
കടപ്പാട്: അനൂജ സൂസന് വര്‍ഗീസ് , ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്

Keywords: Differently-abled Kerala girl dancing to a unique rhythm, Kerala, Ernakulam, News, Top-Headlines, Girl, Dance, Drawings, School, Wildlife Photography, Paintings.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.