ചലചിത്രമേള: സംവിധായകന്‍ ഷെറി നിരാഹാരം അനുഷ്ഠിക്കും

 


ചലചിത്രമേള: സംവിധായകന്‍ ഷെറി നിരാഹാരം അനുഷ്ഠിക്കും
തിരുവനന്തപുരം: പതിനാറാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ നിന്നും അയോഗ്യത കല്‍പ്പിക്കപ്പെട്ട 'ആദിമധ്യാന്തം' എന്ന സിനിമയുടെ സംവിധായകന്‍ കണ്ണൂര്‍ സ്വദേശി ഷെറി ശനിയാഴ്ച്ച വൈകുന്നേരം കൈരളി തിയറ്ററിനുമുന്നില്‍ ഉപവാസം അനുഷ്ഠിക്കും. ചിത്രം പൂര്‍ണ്ണമല്ലെന്ന കാരണം പറഞ്ഞായിരുന്നു മത്സര വിഭാഗത്തില്‍ നിന്നും ഷെറിയുടെ സിനിമയെ തള്ളികളഞ്ഞത്. അതോടെ ഇക്കുറി മത്സര വിഭാഗത്തില്‍ മലയാള സിനിമയൊന്നുമില്ലാതെയായി. കലാസൃഷ്ടിയോടുള്ള അവഗണനയ്ക്ക് പ്രതിഷേധ സൂചകമായാണ് നിരാഹാരം അനുഷ്ടിക്കുന്നതെന്ന് 'കെ വാര്‍ത്തയോട്' പറഞ്ഞു. 

അതിനിടെ മേളയുടെ സംഘാടകരുടെ പിടിപ്പുകേടിനെ കുറിച്ച് പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഡെലിഗേറ്റുകള്‍ക്ക് കിട്ടാറുണ്ടായിരുന്ന കൈപുസ്തകവും സമയപട്ടികയും ഇക്കുറി പലര്‍ക്കും കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ പ്രിന്റിംഗിലാണെന്നാണ് മറുപടി. അന്താരാഷ്ട്ര മേളയുടെ ഉദ്ഘാടനത്തിന് പ്രശസ്തനായ വ്യക്തിയെ ലഭിക്കാത്തതുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അത് നിര്‍വ്വഹിക്കുന്നത്. ചലചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

Keywords: IFFK, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia