P Satheedevi | തൊഴിലിടങ്ങളില്‍ ഐസിസി നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മെഡികല്‍ കോളജ് ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വിവേചനം പാടില്ലെന്നും പി സതീദേവി

 



തിരുവനന്തപുരം: (www.kvartha.com) മെഡികല്‍ കോളജ് ഹോസ്റ്റലുകളില്‍ ലിംഗ വിവേചനം പാടില്ലെന്ന് സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വിവേചനം പാടില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ നിയമം നടപ്പാക്കണമെന്നും പി സതീദേവി പറഞ്ഞു.

മതിയായ സുരക്ഷ ഒരുക്കി നല്‍കേണ്ട ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ്. ഇത് സംബന്ധിച്ച് കേരള ഹൈകോടതിയിലെ കേസില്‍ റിപോര്‍ട് നല്‍കും. നിര്‍ഭയമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ലൈബ്രറി അടക്കം ഉപയോഗിക്കാന്‍ സാധിക്കണം. നിയന്ത്രണം ഒരു വിഭാഗത്തിന് മാത്രമാകരുതെന്നും അവര്‍ പറഞ്ഞു.

P Satheedevi | തൊഴിലിടങ്ങളില്‍ ഐസിസി നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മെഡികല്‍ കോളജ് ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വിവേചനം പാടില്ലെന്നും പി സതീദേവി


കോട്ടയത്തെ സദാചാര ആക്രമണത്തെയും വനിതാ കമീഷന്‍ അധ്യക്ഷ വിമര്‍ശിച്ചു. കടുത്ത സ്ത്രീവിരുദ്ധത സമൂഹത്തില്‍ നിലനില്‍ക്കുന്നതിന്റെ ഉദാഹരണമാണ് കോട്ടയം സംഭവമെന്ന് അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ പൊലീസ് ജാഗ്രതയോടെ ഇടപെട്ടു. കോട്ടയത്തെ പൊലീസിനോട് വനിതാ കമീഷന്‍ റിപോര്‍ട് തേടും.

തൊഴിലിടങ്ങളില്‍ ഐസിസി (Internal Complaints Committee) ഉണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കുമെന്നും വനിതാ കമീഷന്‍ അധ്യക്ഷ വ്യക്തമാക്കി. ഐസിസി നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,State,Thiruvananthapuram,Top-Headlines,Students, Discriminations should not be there is college hostels says P Satheedevi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia