കാസര്‍കോട്: ആര്‍ ബാലകൃഷ്ണ പിള്ളയും മന്ത്രി കെ.ബി ഗണേഷ് കുമാറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്നും അതിനുവേണ്ടി ഇനിയും ചര്‍ച്ച നടത്തുമെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുതിര്‍ന്ന നേതാവായതിനാല്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ല. കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം നടത്തികൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ് രാഷ്ട്രീയ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടെടുക്കാനും ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലായ്മചെയ്യുന്ന നിലപാട് ഉപേക്ഷിക്കാനും സി.പി.എം തയ്യാറുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
കണ്ണൂര്‍-കാസര്‍കോട്-വടകര ഭാഗങ്ങളില്‍ പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കുകയും പാര്‍ട്ടി ഓഫീസുകളെ ആയുധപ്പുരയാക്കുകയും ചെയ്ത് രാഷ്ട്രീയ എതിരാളികളെ നശിപ്പിക്കാനുമുള്ള സി.പി.എമ്മിന്റെ ക്രൂരമായ നടപടി അവസാനിപ്പിക്കണം. രാഷ്ട്രീയ കൊലപാതകങ്ങളെ സി.പി.ഐ തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ സി.പി.എം ഇതിന് തയ്യാറാകണം. ചന്ദ്രശേഖരന്റെ കൊലപാതകം നടന്നതിന് ശേഷം മണിക്കൂറുകള്‍ സി.പി.എം മൗനത്തിലായിരുന്നു. പ്രൊഫഷണല്‍ ക്രിമിനല്‍ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം ആദ്യംമുതലെ പറഞ്ഞത്. ഈ അറിവ് എവിടെ നിന്ന് കിട്ടിയതെന്ന് സി.പി.എം വ്യക്തമാക്കണം. സംഭവം നടക്കുന്നതിന് മുമ്പ് തന്നെ ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്‍ ഉള്‍പെടെയുള്ളവര്‍ സ്ഥലം വിട്ടിരുന്നു. വളരെ ആസൂത്രിതമായി സി.പി.എം അജണ്ട നടപ്പിലാക്കുകയാണ് ഇവിടെ ചെയ്തതെന്ന് വ്യക്തം. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പാര്‍ട്ടിക്ക് ഒഴിയാന്‍ കഴിയില്ല.
ജനാദിപത്യത്തില്‍ സഹിഷ്ണുതയില്ലാതെ എതിരാളികളെ ഉല്‍മൂലനം ചെയ്യുന്ന സ്റ്റാലിനിസമാണ് സി.പി.എം നടപ്പാക്കുന്നത്. സി.പി.എം ഇന്നും സ്റ്റാലിസത്തിന്റെ തടവറയിലാണ്. കൊലപാതക രാഷ്ട്രീയത്തിനും അക്രമത്തിനുമെതിരെ 17ന് വടകരയില്‍ കെ.പി.സി.സി പ്രസിഡന്റ് ഉപവസിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും വടകര എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപവാസത്തിന്റെ സമാപന ചടങ്ങില്‍ സംബന്ധിക്കും.

Keywords: Kasaragod, Kerala, Ramesh Chennithala, Press meet
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.