പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ജില്ലാ അക്രഡിറ്റേഷന്‍ നല്‍കും: മുഖ്യമന്ത്രി
Jun 11, 2012, 14:35 IST
മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന രാജന്‍ ബി.മറവന്‍തുരുത്ത് അനുസ്മരണസമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയെയും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പെടുത്തിയ ധനകാര്യമന്ത്രി കെ.എം. മാണിയെയും സമ്മേളനത്തില്‍ ആദരിച്ചു. തെരഞ്ഞെടുക്കപെട്ട പത്രപ്രവര്‍ത്തകരെ ആദരിക്കല്‍ പി.കെ. ബിജു എംപിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ മന്ത്രി അനൂപ് ജേക്കമ്പും ആദരിച്ചു. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ കേരളത്തില്‍നിന്ന് ഒന്നാമതെത്തിയ എ.ആര്‍. രാഹുല്‍നാഥിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആദരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഹരി. എസ്. കര്‍ത്ത മാധ്യശില്‍പശാല യില്‍ ക്ലാസ് നയിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എയും, എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്കുള്ള സമ്മാനവിതരണം ഡോ.ജയരാജ് എംഎല്‍എയും ഐഡന്റിറ്റി കാര്‍ഡ് വിതരണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായരും നിര്‍വഹിച്ചു. കടുത്തുരുത്തിയി സെന്റ് മേരീസ് താഴത്തുപള്ളി പാരീഷ്ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു.
ജോസ് കെ. മാണി എംപി, കെ.സുരേഷ്‌കുറുപ്പ് എംഎല്‍എ, മുന്‍ എം.എല്‍.എമാരായ പി.എം. മാത്യു, സ്റ്റീഫന്‍ ജോര്‍ജ്ജ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് വി.എം. പോള്‍, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാല, കെ.കെ. രാമഭദ്രന്‍, ജയപ്രകാശ് തെക്കേടത്ത്, പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ശങ്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ജോസഫ്, ഭാരവാഹികളായ വിനോദ് പ്രഭാകര്‍, കെ.ആര്‍. മധു, കെ.കെ. അബ്ദുള്ള, ബിജു ഇത്തിത്തറ, നൗഷാദ് വെബ്ലി, കെ.ആര്‍. ബാബു, എസ്.ബിജു, എ.ആര്‍. രവീന്ദ്രന്‍, ജോജോ ആളോത്ത്, ബിജു കൈപ്പാറേടന്‍, എ.ആര്‍.രവീന്ദ്രന്‍, ടി. പി.പ്രദീപ് കുമാര്‍, എസ്.എം.മുഹമ്മദ് കബീര്‍, എം.ആര്‍. ബിനീഷ്, അനില്‍ കൂരോപട, കെ.എം. മാത്യൂ പാമ്പാടി, കെ.വി. വിജയന്‍, കെ.കെ. ജയകുമാര്‍, ബൈജു പെരുവ, രാജു കുടിലില്‍, എസ്,സന്തോഷ്, കെ.ആര്‍. സുശീലന്‍, കെ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Dist accreditation, Journalists, Oommen Chandy, Kottayam, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.