Suspended | കല്യാശേരിയിൽ വീട്ടിലെത്തി വോട് ചെയ്‌തതിൽ ചട്ടലംഘനം കണ്ടെത്തി; പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

 


കണ്ണൂർ: (KVARTHA) കല്യാശേരി മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോളിങ് ഉദ്യോഗസ്ഥരെ കണ്ണൂർ കലക്ടർ അരുൺ പി വിജയൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയയിൽ ബാഹ്യ ഇടപെടൽ തടഞ്ഞില്ലെന്നാണ് കണ്ടെത്തൽ.
  
Suspended | കല്യാശേരിയിൽ വീട്ടിലെത്തി വോട് ചെയ്‌തതിൽ ചട്ടലംഘനം കണ്ടെത്തി; പോളിങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നിയമ വിരുദ്ധമായി പ്രവർത്തിച്ചതായി പരാതിയുള്ള വ്യക്തിക്കും തിരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾ എടുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്.

കല്യാശേരി നിയമസഭ മണ്ഡലത്തിലെ കല്യാശേരി പഞ്ചായത്തിൽ 164-ാം ബൂത്തിൽ ഏപ്രിൽ 18 നാണ് നടപടിക്ക് ഇടയാക്കിയ സംഭവം. എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ് ആരോപണം. തുടർന്ന് മണ്ഡലം ഉപവരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. അഞ്ചാം പീടിക കപ്പോട് കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് 1951ലെ ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.

ഇവർക്കെതിരെ വകുപ്പ് തല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷ നിയമം 171(സി ) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിൽ ചുണ്ടിക്കാട്ടി. കണ്ണൂരിൽ കള്ളവോട്ടുകൾ വ്യാപകമാകുന്നുവെന്ന പരാതി നിലനിൽക്കവെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടി വരുന്നത്. വീടുകളിലെത്തി ഭിന്നശേഷിക്കാരുടെയോ മുതിർന്നയാളുകളുടെ വോട്ടു ചെയ്യണമെങ്കിൽ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വേണമെന്നാണ് ചട്ടമെങ്കിലും ഇതു പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.

Keywords: Suspended, District Collector, Lok Sabha Election, Politics, Kannur, Police, Kalliasseri, Polling, Officials, Suspension, Panchayat, District Collector suspended the Polling Officers in Kannur.
v
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia