ജോസഫ് വിഭാഗവുമായി ലയിക്കണമെന്ന് ജേക്കബ് വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റി: ജോണി നെല്ലൂരിന് കത്ത് നൽകി ​

 


കണ്ണൂർ: (www.kvartha.com 15.02.2020) പി ജെ ജോസഫിനൊപ്പം ലയിക്കണമെന്ന് കേരളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. സ​മാ​ന​മ​ന​സ്ക​രാ​യ കേ​ര​ള കോ​ൺ​ഗ്ര​സു​കാ​ർ ല​യി​ക്കുന്നത് കേ​ര​ള കോ​ൺ​ഗ്ര​സ്-ജേ​ക്ക​ബ് വി​ഭാ​ഗത്തിന് ഗുണം ചെയ്യുമെന്നാണ്‌ കണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റിയുടെ വിലയിരുത്തൽ.

കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ലെ പി ജെ ജോ​സ​ഫി​നൊ​പ്പം ല​യി​ക്കാ​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും ക​ഴി​ഞ്ഞദി​വ​സം ക​ണ്ണൂ​രി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​രി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 26 പേ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ല​യ​നം എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഐ​ക​ക​ണ്ഠ്യേ​ന ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ജോസഫ് വിഭാഗവുമായി ലയിക്കണമെന്ന് ജേക്കബ് വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റി: ജോണി നെല്ലൂരിന് കത്ത് നൽകി ​

ചി​ല​ർ വി​ട്ടു​നി​ന്നെ​ങ്കി​ലും ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം മാ​നി​ച്ച് പ്ര​മേ​യം പാ​സാ​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ട​ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണു യോ​ഗം ചേ​ർ​ന്ന​ത്. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ എ ഫി​ലി​പ്പ് ഉ​ൾ​പ്പെ​ടെ ല​യ​ന​തീ​രു​മാ​ന​ത്തോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി ഒ​ഴ​ക്ക​നാ​ട്ട്, ജോ​സ് പൊ​രു​ന്ന​കോ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി എ​സ് മാ​ത്യു, ജോ​സ് വ​ണ്ട​ർ​കു​ന്നേ​ൽ, ജോ​സ് കൊ​ച്ചു​ത​റ, ടോ​മി അ​മ്പ​ല​ത്തി​ങ്ക​ൽ, തോ​മ​സ് ത​യ്യി​ൽ, ജോ​സ് പു​റ​പ്പാ​റ, തോ​മ​സ് ക​ണി​യാ​പ​റ​മ്പി​ൽ, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് തോ​മ​സ്, ഡെ​ന്നീ​സ് മാ​ണി, നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ കെ ഏ​ബ്ര​ഹാം, കെ സി ജോ​ൺ, കെ പി വി​നേ​ജ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി കെ പോ​ൾ, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു പു​ളി​യ​മ്മാ​ക്ക​ൽ, വ​നി​താ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ചു​ളി​യി​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ തെ​ക്കേ​മ​ല, ദ​ളി​ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡന്റ്‌
സുരേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Keywords:  District Committee of Kannur to merge with Joseph Division, Kannur, News, Politics, Kerala Congress, P.J.Joseph, Letter, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia