Muslim League | വികസനം ജനങ്ങള്‍ക്ക് എതിരായാല്‍ മുസ്ലിം ലീഗ് എതിര്‍ക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി
Feb 17, 2023, 22:09 IST
കണ്ണൂര്‍: (www.kvartha.com) വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് എതിരായാല്‍ മുസ്ലീം ലീഗ് എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി. കണ്ണൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ വികസനം വരുന്നതിന് ലീഗ് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാല്‍ അതു ജനങ്ങളെ ദ്രോഹിച്ച് കൊണ്ടായിരിക്കരുതെന്നും അഭിപ്രായപ്പെട്ടു. കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ മുസ്ലീം ലീഗ് സമരത്തിനിറങ്ങിയത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ഭരിച്ച കാലത്താണ് ഏറ്റവും കൂടുതല്‍ വികസനം കണ്ണൂരില്‍ കൊണ്ടുവന്നത്. കണ്ണൂര്‍ വിമാന ത്താവളം പൂര്‍ത്തിയാക്കിയത് ഉമ്മന്‍ ചാണ്ടി ഭരിച്ചിരുന്ന കാലത്താണ് . അതിനു ശേഷം റണ്‍വേയ്ക്കായി ഒരു സെന്റു ഭൂമി പോലും സര്‍കാരിന് പുതുതായി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാന കംപനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാത്തത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിഷേധാത്മക നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരില്‍ പോയന്റ് ഓഫ് കോള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍കാര്‍ ഇടപെടണം. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ പാരിസ്ഥിതികവും പൊതുജനങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സര്‍കാര്‍ ചെവി കൊടുക്കണമെന്നും അബ്ദുല്‍ കരീം ചേലേരി അഭിപ്രായപ്പെട്ടു.
ഭൗതിക നേട്ടത്തിന് ഉപയോഗിക്കേണ്ടതല്ല രാഷ്ടീയ പ്രവര്‍ത്തനവും പൊതുപ്രവര്ത്തനവുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. പൊതുപ്രവര്‍ത്തനം ഒരു ആരാധനയെന്ന നിലയിലാണ് ഞാന്‍ കാണുന്നത്. ദേശീയ പാതാ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പലയിടത്തും ജനങ്ങള്‍ അടിപ്പാതയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇവിടങ്ങളില്‍ ജനങ്ങള്‍ നടത്തുന്ന സമരത്തിനൊപ്പം മുസ്ലീം ലീഗ് നില്‍ക്കുമെന്നും അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.
Keywords: District President Abdul Karim Cheleri says if development is against people, Muslim League will oppose it, Kannur, Press meet, Muslim-League, CPM, Airport, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.