ദിവ്യ കാശി - ഭവ്യ കാശി: സംസ്ഥാനത്തെ 280 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും
Dec 11, 2021, 21:07 IST
തിരുവനന്തപുരം: (www.kvartha.com 11.12.2021) ഭാരതത്തിന്റെ ആത്മീയ തലസ്ഥാനമെന്നറിയപ്പെടുന്ന കാശി നഗരത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡിസംബര്‍ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പിക്കും. ഇതിന്റെ ഭാഗമായി ദിവ്യ കാശി - ഭവ്യ കാശി എന്ന പരിപാടി സംസ്ഥാനത്ത് 280 കേന്ദ്രങ്ങളില്‍ തത്സമയം നടക്കും.
കാശിയുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന മൂസിയം, വിപുലമായ ലൈബ്രറി, ഗസ്റ്റ് ഹൗസുകള്‍, തീര്‍ഥാടകരുടെ സൗകര്യത്തിനായുള്ള വിവിധ പദ്ധതികള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാവുന്നത്. കാശിയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം നിലനിര്‍ത്തി ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വികസന പദ്ധതിയാണ് കാശിയില്‍ നടപ്പിലാക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധര്‍മാചാര്യന്മാര്‍, സന്യാസി വര്യന്മാര്‍, സാംസ്‌കാരിക നായകന്മാര്‍, ഉത്തര്‍പ്രദേശിലെ മന്ത്രിസഭാംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ നേരിട്ട് പങ്കെടുക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം 5000 കേന്ദ്രങ്ങളില്‍ നടക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കാണ് അന്ന് തുടക്കം കുറിക്കുന്നത്.
കേരളത്തില്‍ 280 കേന്ദ്രങ്ങളില്‍ പരിപാടി നടക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. കാശിയില്‍ നടക്കുന്ന പരിപാടികള്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. വാരണാസിയുടെ സമഗ്രവികസനം സാധ്യമാക്കിയ നരേന്ദ്രമോദി സര്‍കാരിനെ അഭിനന്ദിച്ച് കത്തുകളയക്കും. അഡ്വ.കെ ശ്രീകാന്താണ് പരിപാടിയുടെ സംസ്ഥാനതല സംയോജകന്‍. ദേശീയ ജനറല്‍ സെക്രടെറി തരുണ്‍ ചുഗിനാണ് പരിപാടിയുടെ ദേശീയ ഏകോപന ചുമതല.
1000 കോടി രൂപ ചെലവില്‍ കാശിയുടെ സമഗ്രവികസന പദ്ധതിയാണ് നരേന്ദ്ര മോദി സര്‍കാര്‍ സാക്ഷാത്കരിക്കുന്നത്. 2019 മാര്‍ച് എട്ടിനാണ് പുനര്‍നിര്‍മാണ ഉദ്ഘാടനം നടന്നത്. കൊറോണയുടെ കാലഘട്ടത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നത് ചരിത്ര നേട്ടമാണ്.
കാശിയുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന മൂസിയം, വിപുലമായ ലൈബ്രറി, ഗസ്റ്റ് ഹൗസുകള്‍, തീര്‍ഥാടകരുടെ സൗകര്യത്തിനായുള്ള വിവിധ പദ്ധതികള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാവുന്നത്. കാശിയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം നിലനിര്‍ത്തി ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന വികസന പദ്ധതിയാണ് കാശിയില്‍ നടപ്പിലാക്കുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധര്‍മാചാര്യന്മാര്‍, സന്യാസി വര്യന്മാര്‍, സാംസ്‌കാരിക നായകന്മാര്‍, ഉത്തര്‍പ്രദേശിലെ മന്ത്രിസഭാംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ നേരിട്ട് പങ്കെടുക്കും. പരിപാടിയുടെ തത്സമയ സംപ്രേഷണം 5000 കേന്ദ്രങ്ങളില്‍ നടക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കാണ് അന്ന് തുടക്കം കുറിക്കുന്നത്.
കേരളത്തില്‍ 280 കേന്ദ്രങ്ങളില്‍ പരിപാടി നടക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. കാശിയില്‍ നടക്കുന്ന പരിപാടികള്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. വാരണാസിയുടെ സമഗ്രവികസനം സാധ്യമാക്കിയ നരേന്ദ്രമോദി സര്‍കാരിനെ അഭിനന്ദിച്ച് കത്തുകളയക്കും. അഡ്വ.കെ ശ്രീകാന്താണ് പരിപാടിയുടെ സംസ്ഥാനതല സംയോജകന്‍. ദേശീയ ജനറല്‍ സെക്രടെറി തരുണ്‍ ചുഗിനാണ് പരിപാടിയുടെ ദേശീയ ഏകോപന ചുമതല.
Keywords: Divya Kashi - Bhavya Kashi: BJP says it will be screened in 280 centers across the state, Thiruvananthapuram, News, Inauguration, BJP, Prime Minister, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.