ലൈറ്റ് മെട്രോ പദ്ധതികള്‍: കണ്‍സള്‍ട്ടന്‍സി ഡിഎംആര്‍സിക്ക്

 


തിരുവനന്തപുരം: (www.kvartha.com 16.09.2015) തിരുവനന്തപുരം - കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കാര്യം ഉള്‍പ്പെടുത്തി, പദ്ധതിക്ക് തത്വത്തില്‍ അനുമതിയും പങ്കാളിത്തവും തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു.

പദ്ധതി ചെലവ് തിരുവനന്തപുരത്തിന് 4,219 കോടി രൂപയും കോഴിക്കോടിന് 2,509 കോടി രൂപയുമാണ്. രണ്ട് പദ്ധതികളും കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ മാതൃകയില്‍ നടത്തും. കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ സമഗ്ര ഗതാഗത രൂപരേഖയുടെ അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നാറ്റ്പാക് ഗവണ്‍മെന്റിന് സമര്‍പ്പിക്കും. സമഗ്ര ഗതാഗത രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി നാറ്റ്പാക് നടത്തിയ പഠനത്തില്‍ രണ്ട് നഗരത്തിലും എലിവേറ്റഡ് മാസ് റാപിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം അനിവാര്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അംഗീകരിച്ച വിശദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് പദ്ധതികളും സംസ്ഥാന-
ലൈറ്റ് മെട്രോ പദ്ധതികള്‍: കണ്‍സള്‍ട്ടന്‍സി ഡിഎംആര്‍സിക്ക്
കേന്ദ്ര സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം പദ്ധതി വിഹിതമായി 20% സംസ്ഥാനവും 20% കേന്ദ്രവും വഹിക്കും. ബാക്കി 60% വായ്പയായെടുക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചു.

 ആവശ്യമായ ഭൂമി കണ്ടെത്തല്‍, ഫണ്ട് സമാഹരണം, പ്രാരംഭ ജോലികളുടെ ഏകീകരണം, പദ്ധതി നിര്‍വ്വഹണ സഹായം, നിര്‍മാണം കഴിഞ്ഞ് പദ്ധതിയുടെ ഏറ്റെടുക്കല്‍ എന്നിവയുടെ ചുമതല കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷനായിരിക്കും.

കോഴിക്കോട്ടും തിരുവനന്തപുരത്തും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് സെപ്റ്റംബര്‍ ഒമ്പതിലെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയും അത് നടപ്പാക്കാനുള്ള ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നു.

Also Read:
എഞ്ചിന്‍ തകരാര്‍ പതിവാകുന്നു; ട്രെയിന്‍ യാത്രക്കാര്‍ പെരുവഴിയില്‍, പാസഞ്ചര്‍ വൈകിയത് രണ്ടര മണിക്കൂര്‍
Keywords:  DMRC named Light Metro consultant, Thiruvananthapuram, Kozhikode, Kochi, Report, Cabinet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia