യോഗയ്ക്ക് ആത്മീയതാ ബന്ധം വേണ്ട: മുഖ്യമന്ത്രി

 


സ്‌കൂളുകളില്‍ യോഗ പരിശീലനം ആരംഭിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കും

കൊല്ലം: (www.kvartha.com 22.06.2016) സംസ്ഥാനത്തെ സ്‌കൂളുകളില്‍ യോഗ പരിശീലനം ആരംഭിക്കുന്നതിനെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കുമെന്നും മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടുകളില്‍ നിന്നും മോചിപ്പിച്ചു യോഗയുടെ പ്രയോജനം എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യാന്തര യോഗദിനാചരണത്തിന്റെ ഭാഗമായി സിപിഎം നേതൃത്വത്തിലുള്ള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനതല യോഗ പ്രദര്‍ശനം കൊല്ലം ബീച്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യോഗയ്ക്ക് ആത്മീയതാ ബന്ധം വേണ്ട: മുഖ്യമന്ത്രി
 മറ്റേത് വ്യായാമമുറയെക്കാളും പ്രാധാന്യമുള്ളതാണു യോഗ. അതേസമയം യോഗയെക്കുറിച്ചു തെറ്റിദ്ധാരണ പരത്താന്‍ പലതരത്തിലും ശ്രമം നടക്കുന്നുണ്ട്. യോഗയെ ആത്മീയതയുമായി ബന്ധപ്പെടുത്താന്‍ ചിലര്‍ വല്ലാത്ത താല്‍പര്യം കാണിക്കുന്നുണ്ടെന്നും ഇതൊരു വ്യായാമമുറയായി കണ്ടാല്‍ മതിയെന്നും പിണറായി വിജയന്‍ പറഞ്ഞു.
Keywords: Kollam, Kerala, CPM, Chief Minister, Pinarayi vijayan, Yoga, School, Spirituality.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia