സര്‍ക്കാര്‍ ഓഫീസുകളില്‍ കയറ്റിയിറക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്: മന്ത്രി കെ ടി ജലീല്‍
Jun 7, 2016, 10:47 IST
തിരുവനന്തപുരം: (www.kvartha.com 07.06.2016) ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ സമീപിക്കുന്ന ജനത്തെ സര്‍ക്കാര്‍ ഓഫീസ് കയറ്റിയിറക്കുന്ന ദുരവസ്ഥയ്ക്ക് മാറ്റംവരണമെന്ന് മന്ത്രി കെ ടി ജലീല്‍ .
തദ്ദേശസ്വയംഭരണവകുപ്പ് എന്‍ജിനിയറിങ് വിങ്ങില്‍ 'പ്രൈസ്' സോഫ്റ്റ് വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനവും കംപ്യൂട്ടര്‍ വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഓഫിസിലേക്ക് വരുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ ആദ്യവരവില്‍ത്തന്നെ നിര്‍വഹിച്ചുകൊടുക്കാന്‍ കഴിയണം.
ഓഫീസുകളിലെ അഴിമതിക്കും ക്രമക്കേടിനും മാറ്റമുണ്ടാകണം. പഞ്ചായത്ത് ഓഫീസില്‍
ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ അവിടെ ചെയ്യാന്‍ കഴിയുന്ന സ്ഥിതിയുണ്ടാകണം. അഴിമതിരഹിത ഉദ്യോഗസ്ഥ-ഭരണവിഭാഗം ആവശ്യമായ കാലഘട്ടമാണിതെന്നും രണ്ടാം ജനകീയാസൂത്രണത്തിന്റെ മുഖത്താണ് നമ്മളെന്നും മന്ത്രി കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Minister, K.T Jaleel, Government, Offices, statement, Thiruvananthapuram, Kerala, LDF, Software, Inauguration.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.