അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകരുത്: കുമ്മനം

 


തിരുവനന്തപുരം: (www.kvartha.com 01.06.2016) സാമ്പത്തികമായും പാരിസ്ഥിതികമായും നഷ്ടം മാത്രം നല്‍കുന്ന അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും പ്രസ്താവന പരിസ്ഥിതിയെ സ്‌നേഹിക്കുന്നവരെ ആശങ്കയിലാക്കുന്നതാണ്. പദ്ധതി നടപ്പാക്കുമെന്നു പറയുന്നതു വനാവകാശ നിയമത്തിന് എതിരാണ്.

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകരുത്: കുമ്മനം
പദ്ധതിക്കു നിലവില്‍ സാമ്പത്തികസാങ്കേതിക അനുമതിയില്ല. 2005ല്‍ 360 കോടി രൂപയ്ക്കു നടപ്പാക്കാനിരുന്ന പദ്ധതിക്ക് ഇപ്പോള്‍ ഉണ്ടായേക്കാവുന്ന ചെലവ് സംസ്ഥാനത്തിനു താങ്ങാനാവില്ലെന്നും കുമ്മനം പറഞ്ഞു.

Keywords: Dam, Kummanam Rajasekharan, BJP, President, Thiruvananthapuram, Kerala, Pinarayi vijayan, Government, LDF, Athirappilly Project. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia