Cyber Fraud | സൈബര്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് വ്യാജഭീഷണി; വനിതാ ഡോക്ടര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായി
May 8, 2024, 00:25 IST
കണ്ണൂര്‍: (KVARTHA) വ്യാജ സൈബര്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറുടെ 9,90,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു അന്വേഷണം ഊര്‍ജിതമാക്കി. തൃപ്പൂണിത്തുറ ഗവ.ആയുര്‍വേദ കോളേജിലെ പ്രൊഫസർ മണ്ടൂര്‍ മരങ്ങാട്ട് മഠത്തില്‍ ഡോ. അഞ്ജലി ശിവറാമന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മുംബൈ പൊലീസാണെന്നും ഡോ.അഞ്ജലി ശിവറാമിന്റെ പേരില്‍ മുംബൈയില്‍ സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. ചെയ്യാത്ത കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ടതില്‍ ഭയന്നു പോയ ഡോക്ടറില്‍ നിന്നും തട്ടിപ്പുകാര്‍ ബാങ്ക് വിശദാംശങ്ങള്‍ കൈക്കലാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് തട്ടിപ്പുകാര്‍ ആദ്യം ബന്ധപ്പെട്ടത്.
രണ്ട് ദിവസം കൊണ്ട് പലപ്പോഴായി ഒ.ടി.പി നമ്പര്‍ കൈക്കലാക്കി 9,90,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഡോ. അഞ്ജലി ശിവറാമിന്റെ പേരില്‍ എസ്.ബി.ഐ പിലാത്തറ ശാഖയിലെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. ഡോക്ടറുടെ പരാതിയില്‍ നവി മുംബൈയിലെ പ്രദീപ് സാവന്തിനും സംഘത്തിനുമെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്.

Keywords: News, News-Malayalam-News, Kerala, Kannur, Doctor loses Rs. 9 Lakhs in cyber fraud.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.