Allegation | ഡോക്ടര്‍മാരും നഴ്‌സുമാരും ന്യൂ ഇയര്‍ ആഘോഷിക്കാന്‍ പോയി; ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി പരാതി
Jan 6, 2024, 11:45 IST
തിരുവനന്തപുരം: (KVARTHA) ഡോക്ടര്‍മാരും നഴ്‌സുമാരും ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനിടെ ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി പരാതി. എസ് എ ടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എതിരെയാണ് പോത്തന്‍കോട് സ്വദേശിനി സുകന്യയും കുടുംബവും പരാതി നല്‍കിയത്.
പ്രസവവേദന സഹിക്കാന്‍ കഴിയാത്തത് കൊണ്ട് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കാന്‍ സുകന്യ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, ഡോക്ടര്‍മാര്‍ ചെവിക്കൊണ്ടില്ലെന്നും മെഡികല്‍ കോളജ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.
രാത്രി 12 മണിക്ക് കേക് മുറിച്ച് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പോയെന്ന് സുകന്യയുടെ കുടുംബം ആരോപിച്ചു. മെഡികല്‍ കോളജ് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.
രാത്രി 12 മണിക്ക് കേക് മുറിച്ച് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും പോയെന്ന് സുകന്യയുടെ കുടുംബം ആരോപിച്ചു. മെഡികല്‍ കോളജ് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.
Keywords: Doctors and nurses went to celebrate New Year; Baby died due to lack of treatment, Thiruvananthapuram, News, Allegation, Complaint, Family, Dead, Police, SAT hospital, Child, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.