Protest | രോഗി മരിച്ചവിവരം അറിയിച്ച വനിതാ ഡോക്ടറെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തി മര്‍ദിച്ചതായി പരാതി; പ്രതിഷേധവുമായി മറ്റു ഡോക്ടര്‍മാര്‍
Nov 23, 2022, 16:41 IST
തിരുവനന്തപുരം: (www.kvartha.com) രോഗി മരിച്ചവിവരം അറിയിച്ച വനിതാ ഡോക്ടറെ മര്‍ദിച്ചതായി പരാതി. പരുക്കേറ്റ ഡോക്ടര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മരണവിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം.
ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഐസിയുവില്‍നിന്ന് പുറത്തുവന്ന ഡോക്ടര്‍ മരണവിവരം രോഗിയുടെ ഭര്‍ത്താവിനെ അറിയിച്ചുവെന്നും ഇതിനിടെ പ്രകോപിതനായ ഭര്‍ത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തി ആക്രമിച്ചെന്നുമാണ് പരാതി. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരും മറ്റുമെത്തിയാണ് ഡോക്ടറെ രക്ഷിച്ചതെന്നാണ് റിപോര്‍ട്.
മെഡികല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു. മെഡികല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍മാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു. ഡോക്ടര്‍മാര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ ചര്‍ച ചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.
Keywords: News,Kerala,State,Top-Headlines,Thiruvananthapuram,attack,Complaint, Protest,Protesters,hospital,Patient,Govt-Doctors,Doctor, Doctor's attacked in Thiruvananthapuram medical college
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.