അന്വേഷണ സംഘത്തെ കായികമായി തടഞ്ഞാല്‍ അംഗീകരിക്കില്ല: മുഖ്യമന്ത്രി
Jun 5, 2012, 11:00 IST
തിരുവനന്തപുരം: ടിപി വധക്കേസിലെ അന്വേഷണസംഘത്തെ കായികമായി തടഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി പ്രതിയോഗികളെ പട്ടിക തയ്യാറാക്കി വകവരുത്തിയെന്ന് പൊതുവേദിയില്‍ പറഞ്ഞ മണിയെ സം രക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നത്.
മണിയെ സിപിഐയും സിപിഎമ്മും തള്ളിപ്പറഞ്ഞതാണ്. എന്നിട്ടും മണിയെ ന്യായീകരിക്കാനാണ് പിണറായിയുടെ ശ്രമം. നിയമവാഴ്ചയെ തടയുന്നത് നക്സലുകളുടെ സ്വഭാവമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്നലെ തെളിവെടുപ്പിനെത്തിയ അന്വേഷണ സംഘത്തെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Keywords: Thiruvananthapuram, Oommen Chandy, T.P Chandrasekhar Murder Case, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.