മേശയില്‍ വച്ചിരുന്ന മാസ്‌ക് ആരുമറിയാതെ എടുത്ത് വിഴുങ്ങി; പട്ടിയുടെ ശസ്ത്രക്രിയ വിജയകരം
Jan 29, 2022, 19:14 IST
കണ്ണൂര്‍: (www.kvartha.com 29.01.2022) മേശയില്‍ വച്ചിരുന്ന മാസ്‌ക് ആരുമറിയാതെ എടുത്ത് വിഴുങ്ങിയ പട്ടിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കണ്ണൂര്‍ തളാപ്പിലെ ഷിജി എന്നയാളിന്റെ മൂന്ന് മാസം പ്രായമായ ബീഗിള്‍ എന്ന പട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസം മുന്‍പാണ് ബീഗിള്‍ ഒരു എന്‍95 മാസ്‌ക് വിഴുങ്ങിയത്. എന്നാല്‍ ഇത് വീട്ടുകാര്‍ അറിഞ്ഞില്ല.
തുടര്‍ന്ന് നായ അസ്വസ്തത പ്രകടിപ്പിച്ചതോടെ പന്തികേട് തോന്നിയ വീട്ടുകാര്‍ ഉടന്‍ തന്നെ പട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും എക്‌സറേ എടുത്ത് നോക്കിയപ്പോഴാണ് വയറ്റില്‍ കിടക്കുന്ന മാസ്‌ക് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ട് ദിവസം പല മരുന്നുകളും പരീക്ഷിച്ചെങ്കിലും മാസ്‌ക് വയറില്‍ തന്നെ കുടുങ്ങി കിടന്നു.
ഇതോടെയാണ് ജില്ലാ ആശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ. ശെറിന്റെ നേതൃത്വത്തില്‍ പട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയ വിജയകരമായതോടെ മാസ്‌ക് പുറത്തെടുത്തു. പട്ടി ഇപ്പോള്‍ ആരോഗ്യവാനാണ്. നേരത്തെയും ജില്ലാ ആശുപത്രിയില്‍ പട്ടികളെ ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെങ്കിലും മാസ്‌ക് വിഴുങ്ങിയ പട്ടിയെ ആദ്യമായാണ് ശസ്ത്രക്രിയ നടത്തുന്നത്.

Keywords: Dog took the mask from the table and swallowed; surgery was successful, Kannur, News, Mask, Dog, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.