അമ്മാവന് അടുപ്പിലും ആകാം എന്നത് ഈ കാലഘട്ടത്തിലെ കേരളത്തിന് ദൂഷണമല്ല, സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുത്: കേരളം ഒരു മരണവീടാണെന്ന് ഡോ. എസ്എസ് ലാല്‍
May 14, 2021, 19:39 IST
തിരുവനന്തപുരം: (www.kvartha.com 14.05.2021) അമ്മാവന് അടുപ്പിലും ആകാം എന്നത് ഈ കാലഘട്ടത്തിലെ കേരളത്തിന് ദൂഷണമല്ല, സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുതെന്ന് കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. എസ് എസ് ലാല്‍. പിണറായി സര്‍കാര്‍ രണ്ടാമതും അധികാരമേറ്റെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തുന്നതിനെതിരെയാണ് ഫേസ്ബുക് കുറിപ്പുമായി ഡോ. എസ് എസ് ലാല്‍ എത്തിയത്. സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുതെന്ന തലക്കെട്ടിലാണ് ലാലിന്റെ കുറിപ്പ്.
പിണറായി സര്‍കാര്‍ രണ്ടാമതും അധികാരമേറ്റെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആഘോഷമായി നടത്തുന്നതിനെതിരെ കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. എസ്എസ് ലാല്‍. സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുതെന്ന തലക്കെട്ടില്‍ എസ് എസ് ലാലിന്റഎ ഫേസ്ബുക് കുറിപ്പ്.
സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആഘോഷമായി നടത്തരുത്. അതിനുള്ള ശ്രമങ്ങള്‍ ജനവിരുദ്ധമാണ്. കോവിഡ് രോഗം വ്യാപകമായി പടര്‍ന്ന് എല്ലായിടത്തും മരണങ്ങള്‍ സംഭവിക്കുകയാണ്. ചികിത്സയ്ക്ക് ഐ സി യൂണിറ്റ് പോയിട്ട് കട്ടില്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇനിയും രോഗികള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ കയറാനാകാതെ വഴിയില്‍ കിടന്ന് നമ്മള്‍ മരിച്ചെന്നു വരും. കേരളം ഒരു മരണ വീടാണ്. അതിനുള്ള ശ്രമങ്ങള്‍ ജനവിരുദ്ധമാണെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
ഡോ. എസ് എസ് ലാലിന്റെ ഫേസ്ബുക് കുറിപ്പ്;
സത്യപ്രതിജ്ഞ നടത്തി രോഗം പടര്‍ത്തരുത്.
സംസ്ഥാനത്തെ ഭരണ സ്തംഭനം പരിഹരിക്കാന്‍ എത്രയും വേഗം പുതിയ സര്‍കാര്‍ സത്യപ്രതിജ്ഞ ചെയ്യണം. ഭരണമാണ് വേണ്ടത്. അതിന് ലളിതമായ സത്യപ്രതിജ്ഞയാണ് വേണ്ടത്. രോഗം പടര്‍ത്തുന്ന ആഘോഷമല്ല.
സത്യപ്രതിജ്ഞ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആഘോഷമായി നടത്തരുത്. അതിനുള്ള ശ്രമങ്ങള്‍ ജനവിരുദ്ധമാണ്. കോവിഡ് രോഗം വ്യാപകമായി പടര്‍ന്ന് എല്ലായിടത്തും മരണങ്ങള്‍ സംഭവിക്കുകയാണ്. ചികിത്സയ്ക്ക് ഐ സി യൂണിറ്റ് പോയിട്ട് കട്ടില്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഇനിയും രോഗികള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ കയറാനാകാതെ വഴിയില്‍ കിടന്ന് നമ്മള്‍ മരിച്ചെന്നു വരും.
തൊഴിലില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയാലാണ്. മരിച്ചവരുടെ ശരീരവുമായി ബന്ധുക്കള്‍ ശ്മശാനങ്ങളില്‍ കാത്തു നില്‍ക്കുകയാണ്. കേരളം ഒരു മരണ വീടാണ്. ഇവിടെ ആഘോഷം നടത്തരുത്.
സാംസ്‌കാരിക സാഹിത്യ നായകരെ ഇരുത്താന്‍ അവിടെ കസേര ഒരുക്കിയിട്ടുണ്ടെന്ന് വാര്‍ത്തയില്‍ കണ്ടു. ഈ നായകര്‍ക്ക് കടപ്പാട് അവരെ വളര്‍ത്തുന്ന നാട്ടുകാരോടാണെങ്കില്‍ ഈ ആഘോഷ ആഭാസത്തിന് കൂട്ടുനില്‍ക്കരുത്. അഥവാ കൂട്ടുനിന്ന് രോഗവ്യാപനം ഉണ്ടാക്കിയാല്‍ പിന്നീട് മരിച്ചവരുടെ പേരില്‍ കവിതയും കഥയും എഴുതി കരയാനും വായിച്ചു കേള്‍പിക്കാനും വരരുത്.
അമ്മാവന് അടുപ്പിലും ആകാം എന്നത് ഈ കാലഘട്ടത്തിലെ കേരളത്തിന് ദൂഷണമല്ല. മുഖ്യമന്ത്രി തീരുമാനം തിരുത്തണം.
Keywords: News, Kerala, State, Thiruvananthapuram, Government, Criticism, Congress, Politics, Oath, Facebook Post, Facebook, Chief Minister, Social Media, Don't spread the disease by taking oath, Kerala is a house of death - Dr. SS Lal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.