Doping | 'വില്‍പന ഏജന്റുമാര്‍ മുഖേന'; വടംവലി താരങ്ങള്‍ക്കിടയില്‍ ഉത്തേജക മരുന്നുപയോഗം കൂടുന്നുവെന്ന് റിപോര്‍ട്
Dec 4, 2022, 12:21 IST
തിരുവനന്തപുരം: (www.kvartha.com) വടംവലി താരങ്ങള്‍ക്കിടയില്‍ ഉത്തേജക മരുന്നുപയോഗം കൂടുന്നുവെന്ന് റിപോര്‍ട്. വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉപയോഗം കൂടിയെന്നാണ് കണ്ടെത്തല്‍.
390 രൂപ വിലയുള്ള മരുന്ന് ഏജന്റുമാര്‍ 1500 രൂപ വരെ വാങ്ങിയാണ് വില്‍പന നടത്തുന്നതെന്നും തമിഴ്‌നാട് അതിര്‍ത്തി കടന്നും കേരളത്തിലേക്ക് മെഫന്‍ട്രമിന്‍ എത്തുന്നുണ്ടെന്നുമാണ് വിവരം. കായികധ്വാനം ആവശ്യമുള്ള പണികളെടുക്കുന്ന സാധരണക്കാരിലേക്കും മരുന്നിന്റെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്.
3500 പേര്‍ക്ക് ഒറ്റനേരം ഉപയോഗിക്കാന്‍ കഴിയുന്ന മരുന്നുമായി ഒരു വടംവലി താരം പൊലീസിന്റെ പിടിയിലായതോടെ, ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പ്രതിക്ഷേധമുയര്‍ത്തിയിരുന്നു. ഇത്തേതുടര്‍ന്ന് സംസ്ഥാന വടംവലി അസോസിയേഷന്‍ മരുന്ന് ഉപയോഗിക്കുന്ന ടീമുകള്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ മരുന്നുപയോഗം കണ്ടെത്താന്‍ കോര്‍ടുകളില്‍ സംവിധാനമില്ലെന്നാണ് വെല്ലുവിളിയാണ്.
കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നാണ് മെഫന്‍ട്രമിന്‍ സള്‍ഫേറ്റ്. ലഹരി മരുന്നുകളുടെ പട്ടികയില്‍ മെഫന്‍ട്രമിന്‍ സള്‍ഫേറ്റിനെ ഉള്‍പെടുത്തിയിട്ടില്ലെങ്കിലും ഇത്തരം മരുന്നുകളുടെ അമിതമായ ഉപയോഗം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണെന്നാണ് പഠനം.
Keywords: News,Kerala,State,Thiruvananthapuram,Drugs,Athletes,Top-Headlines, Doping use rise among Tug of war players
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.