വലയില്‍ കുടുങ്ങിയത് പുള്ളി സ്രാവ്; പരിക്കേല്‍ക്കാതെ കടലിലേക്ക് തിരിച്ചയച്ച് മത്സ്യത്തൊഴിലാളികള്‍

 


കോഴിക്കോട്: (www.kvartha.com 29.01.2020) വലയില്‍ കുടുങ്ങിയ പുള്ളി സ്രാവിനെ പരിക്കേല്‍ക്കാതെ കടലിലേക്ക് തിരിച്ചയച്ച് മത്സ്യത്തൊഴിലാളികള്‍. പുതിയാപ്പില്‍ പുറം കടലിലേക്കു പോയ ബോട്ടുകാരുടെ വലയിലാണ് ഭീമന്‍ സ്രാവ് കുടുങ്ങിയത്. വലയില്‍ കുടുങ്ങിയത് വലിയ മീനാവുമെന്ന് കരുതി സന്തോഷത്തോടെ ബോട്ടിലേക്ക് വലിച്ചു കയറ്റിയപ്പോഴാണ് തൊഴിലാളികള്‍ ഞെട്ടിയത്.

വംശനാശ ഭീഷണി നേരിടുന്ന പുള്ളി സ്രാവാണെന്ന് തൊഴിലാളികള്‍ മനസിലാക്കി. തുടര്‍ന്ന് സമയം കളയാതെ സ്രാവിനെ പരിക്കേല്‍ക്കാതെ വലയില്‍ നിന്നു മോചിപ്പിക്കാന്‍ തീരുമാനിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് സ്രാവിനെ ജീവനോടെ കടലിലേക്ക് തിരിച്ചയച്ചത്.

വലയില്‍ കുടുങ്ങിയത് പുള്ളി സ്രാവ്; പരിക്കേല്‍ക്കാതെ കടലിലേക്ക് തിരിച്ചയച്ച് മത്സ്യത്തൊഴിലാളികള്‍

Keywords:  Kozhikode, News, Kerala, fish, Fishermen, Dotted shark, Fishing, Sea, Dotted Shark, Dotted shark to the sea in Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia