വി എസ്സിന്റെ സംശയം ഒരുകാലത്തും തീരില്ല: കുഞ്ഞാലിക്കുട്ടി

 


വി എസ്സിന്റെ സംശയം ഒരുകാലത്തും തീരില്ല: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ജീവിച്ചിരിക്കുന്നിടത്തോളം കാലം വി എസ് അച്യുതാനന്ദന്റെ സംശയങ്ങള്‍ തീരില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് വി എസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

എമര്‍ജിംഗ് കേരളയെ കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട. സംസ്ഥാനത്തിന്റെ ഒരു തുണ്ട് ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ല.  പദ്ധതിയില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒന്നുമില്ല. കേരളത്തിന്റെ  ശക്തിയെന്ന് പറയുന്നത് ഈ പച്ചപ്പാണ്. അതു നശിപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ സംബന്ധിച്ച യുവ എം എല്‍ എമാരുടെ ആശങ്കയില്‍ കഴമ്പില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് വയനാട്ടില്‍ പ്രതികരിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതികള്‍ക്കു മാത്രമേ ടൂറിസം വകുപ്പ് അനുമതി നല്‍കുകയുള്ളൂ എന്ന് ടൂറിസം മന്ത്രി എ പി  അനില്‍കുമാറും പറഞ്ഞു.

SUMMARY: Industries Minister P.K. Kunhalikkutty Sunday claimed that there were no projects in the forthcoming Emerging Kerala meet that would adversely impact the environment.

key words: Industries Minister, P.K. Kunhalikkutty, Emerging Kerala, Opposition leader, V.S. Achuthanandan, Kunhalikkutty, Kerala , Aryadan Mohammed , A.P. Anilkumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia