കണ്ണൂര്‍: (www.kvartha.com 06.02.2020) ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട് വിധിയോട് പടപൊരുതി ഡോക്ടറായ അസ്‌നയ്ക്ക് ആശംസകളര്‍പ്പിച്ച് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മന്ത്രി കെ കെ ശൈലജയും. കഴിഞ്ഞ ദിവസം എം വി ജയരാജന്‍ പ്രാദേശിക സി.പി.എം നേതാക്കളുമൊന്നിച്ചാണ് അസ്‌നയുടെ ചെറുവാഞ്ചേരിയിലെ വീട്ടിലെത്തിയത്. നാട്ടില്‍ തന്നെ ഡോക്ടറായി നിയമനം ലഭിച്ചതില്‍ അനുമോദിച്ച ജയരാജന്‍ അസ്‌നയെ പൊന്നാടയണിയിച്ച് അനുമോദിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കെ കെ ശൈലജ അനുമോദനമറിയിച്ചത്.
നിശ്ചയദാര്‍ഢ്യത്തിന് ആര്‍ എസ് എസിന്റെ ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോല്‍പ്പിക്കാനാവില്ലെന്നും തെളിയിച്ചിരിക്കുകയാണ് അസ്നയെന്നും മന്ത്രി പ്രശംസിച്ചു. കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ ബോംബേറില്‍ കാല് നഷ്ടപ്പെട്ട അസ്ന എം ബി ബി എസ് പൂര്‍ത്തിയാക്കി സ്വന്തം നാട്ടില്‍ ഡോക്ടറായി ബുധനാഴ്ച ചുമതലയേറ്റു. ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് അസ്ന ഇനിമുതല്‍. അസ്നയുടെ നിശ്ചയദാര്‍ഢ്യത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ ശിരസ്സുവണങ്ങുകയാണ് കേരളം.
സ്വന്തം നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറായി ചുമതലയേറ്റ അസ്നയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു.
ചെറുവാഞ്ചേരിയിലെ പാട്യം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് അസ്ന ഡോക്ടറായി ചുമതലയേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് അസ്ന എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. 2000 സെപ്റ്റംബര്‍ 27ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആര്‍ എസ് എസ് ബോംബേറില്‍ അസ്നയുടെ കാല്‍ തകര്‍ന്നത്. ഇച്ഛാശക്തിയോടെ പഠിച്ച് ഉന്നത സ്ഥാനത്തെത്തിയ അസ്ന എല്ലാവര്‍ക്കും മാതൃകയാണ്. ആരോഗ്യ മേഖലയില്‍ നടക്കുന്ന വലിയ പ്രവര്‍ത്തനങ്ങളില്‍ അസ്നയും പങ്കാളിയാകുന്നു എന്നതില്‍ സന്തോഷമുണ്ട്. സ്വന്തം നാട്ടുകാര്‍ക്ക് മികച്ച രീതിയിലുള്ള സേവനം നല്‍കാന്‍ അസ്നയ്ക്ക് കഴിയട്ടെ. എല്ലാവിധ ആശംസകളും നേരുന്നു - മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Keywords: Kannur, Kerala, News, Doctor, CPM, Leader, Dr. Asna felicitated by CPM leaders

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.