വീണ്ടും അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പന്‍; പ്രവാസികളുടെ വിഷയങ്ങള്‍ മുന്‍ഗണനയോടെ നടപ്പാക്കുമെന്ന് പ്രതീക്ഷ
May 21, 2021, 17:14 IST
കൊച്ചി: (www.kvartha.com 21.05.2021) രണ്ടാം തവണയും കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ ആശംസകൾ നേർന്നു.
സൂക്ഷ്മഗ്രാഹിയായ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള യുവത്വവും ഊര്‍ജസ്വലതയും നിറഞ്ഞ മന്ത്രിമാരുടെ സംഘത്തിനും കേരളത്തെ സാമൂഹിക ഭദ്രതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ രാജ്യത്തെ തന്നെ ഏറ്റവും സമൃദ്ധിയും സമാധാനവും നിറഞ്ഞ സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇതിനകം ആരംഭിച്ച പല പദ്ധതികളും പൂര്‍ത്തിയാക്കുന്നതിനും, ആസൂത്രണം ചെയ്തവ ഏറ്റെടുത്ത് നിറവേറ്റുന്നതിനും സര്‍കാരിന്റെ ഈ ഭരണത്തുടര്‍ച സഹായിക്കും. മടങ്ങിവരുന്ന പ്രവാസികള്‍ക്കുള്ള മെഡികല്‍ ഇന്‍ഷുറന്‍സ് ഉള്‍പെടെ, ലോക കേരളസഭയില്‍ ചര്‍ച ചെയ്ത പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ മുന്‍ഗണനയോടെ നടപ്പാക്കാന്‍ സര്‍കാര്‍ മുന്‍കൈയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kochi, Ernakulam, Kerala, News, Pinarayi Vijayan, LDF, Government, Ministers, Dr. Azad Moopen Congratulated Chief Minister Pinarayi Vijayan on his return to power.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.