Award | മികച്ച സംവിധായകനുള്ള മുംബൈ എന്റര്‍ടെയ് ന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഇന്ത്യ പുരസ്‌കാരം ഡോ. സിവി രഞ്ജിത്തിന്
● വന്ദേമാതരം : എ ഫീല്‍ ഓഫ് പാട്രിയോട്ടിസം എന്ന ഗാനത്തിനാണ് അംഗീകാരം
● തിരഞ്ഞെടുത്തത് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച 500 ലേറെ മ്യൂസിക് വീഡിയോകളില്‍ നിന്ന്
● മുംബൈയില്‍ ഡിസംബര്‍ 15 ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും
● ഇതേ ഗാനത്തിലൂടെ ലോക റെക്കോര്‍ഡുകളും നേടിയിരുന്നു.
കണ്ണൂര്‍: (KVARTHA) മികച്ച സംവിധായകനുള്ള മുംബൈ എന്റര്‍ടെയ് ന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഇന്ത്യ പുരസ്‌കാരം ഡോ. സിവി രഞ്ജിത്തിന്. ഡോ. രഞ്ജിത്ത് സംവിധാനവും സംഗീത സംവിധാനവും നിര്‍വഹിച്ച വന്ദേമാതരം : എ ഫീല്‍ ഓഫ് പാട്രിയോട്ടിസം എന്ന ഗാനത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച 500 ലേറെ മ്യൂസിക് വീഡിയോകളില്‍ നിന്നാണ് ഡോ. സി വി രഞ്ജിത്തിന്റെ വന്ദേമാതരത്തിന് അംഗീകാരം ലഭിച്ചത്. മികച്ച സംവിധാനം, സംഗീത സംവിധാനം, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലാണ് ഡോ. സി വി രഞ്ജിത്തിന് പുരസ്‌കാരം ലഭിച്ചത്. മുംബൈയില്‍ ഡിസംബര്‍ 15 ന് നടക്കുന്ന ചടങ്ങില്‍ ഡോക്ടര്‍ സി വി രഞ്ജിത്ത് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
നേരത്തെ ഇതേ ഗാനത്തിലൂടെ സി വി രഞ്ജിത്ത് ലോക റെക്കോര്‍ഡുകള്‍ നേടിയിരുന്നു. വേള്‍ഡ് റെക്കോര്‍ഡ് യൂണിയന്റെയും വേള്‍ഡ് റെക്കോര്‍ഡ് സ് ഇന്ത്യയുടെയും ലോക റെക്കോര്‍ഡ് ആണ് ഡോക്ടര്‍ സി വി രഞ്ജിത്ത് വന്ദേമാതരം എന്ന ഗാനത്തിലൂടെ സ്വന്തമാക്കിയിരുന്നത്.
ഏറ്റവും കൂടുതല്‍ ലൊക്കേഷനുകളില്‍ ചിത്രീകരിക്കപ്പെട്ട ആദ്യ ദേശഭക്തിഗാനം ഒരുക്കിയതിലൂടെയാണ് ഡോക്ടര്‍ സി വി രഞ്ജിത്ത് ഇരട്ട ലോക റെക്കോര്‍ഡുകളുടെ ഉടമയായി മാറിയത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 33 നഗരങ്ങളിലായി 40 ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
#CinematicAwards, #MumbaiFilmFestival, #IndianCinema, #PatrioticSong, #CVRanjith, #VandeMataram