തലശേരി: (KVARTHA) ചൊക്ലിയിലെ ജനകീയ ഡോക്ടറും, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ബ്ലൂ ഹെവനില്‍ ഡോ പികെ സുധാകരന്‍ (82) അന്തരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകനും, സ്പോട്സ് സംഘാടകനുമായിരുന്നു. പ്രമുഖ ബാഡ്മിന്റന്‍, ഫുട്ബാള്‍, വോളിബോള്‍, ഷട്ടില്‍ താരമാണ്. മാന്ത്രിക കലയിലും വിദഗ്ധനായിരുന്നു.
ചൊക്ലിയില്‍ ദീര്‍ഘകാലമായി രജില്‍ ക്ലിനിക് നടത്തിവരികയായിരുന്നു. പെരിങ്ങാടി മങ്ങോട്ടും കാവ് നവീകരണ കമിറ്റിയുടെ മുന്‍ ചെയര്‍മാനായിരുന്നു, ഐഎംഎ, ജേസീസ് സംഘടനകളുടെ സാരഥിയായിരുന്നു.
മികച്ച ജനകിയ ഡോക്ടര്‍ക്കുള്ള ഐഎംഎയുടെ സംസ്ഥാന അവാര്‍ഡ് ഉള്‍പെടെ നിരവധി സംസ്ഥാന-ജില്ലാതല പുരസ്‌ക്കാരങ്ങള്‍ നേടിയിരുന്നു. കുട്ടി മാക്കൂല്‍ ശ്രീ നാരായണമഠത്തില്‍ ദീര്‍ഘകാലം രോഗികളെ സൗജന്യമായി ചികിത്സിച്ച് മരുന്ന് നല്‍കിയിരുന്നു. വീട്ടില്‍ വെച്ചും രാവിലെ ഏഴു മണി മുതല്‍ എട്ടു മണി വരെ നിര്‍ധനരായവര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയിരുന്നു.
ഭാര്യ: പ്രസന്ന സുധാകരന്‍. മക്കള്‍: രജില്‍ സുധാകരന്‍ (ബിസിനസ്, തലശ്ശേരി)
ഷജില സുധാകരന്‍, എം രഞ്ജില സുധാകരന്‍ (ബിസിനസ് തലശ്ശേരി) മരുമക്കള്‍: ഷൈമ രജില്‍. പേരമക്കള്‍: ഭരദ്വാജ്, ചന്ദ്രജിത്ത്.
കണ്ണൂര്‍ ചിറക്കലിലെ താജ് മഹലില്‍ പരേതരായ കണ്ണന്‍ നായരുടേയും, മാധവിയമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: പ്രഭാകരന്‍, സരോജിനി, പരേതരായ നാരായണി, രോഹിണി, ലക്ഷ്മി, തങ്കം, പ്രഭാവതി.

Keywords: Dr PK Sudhakaran Passed Away, Kannur, News, Dr PK Sudhakaran, Dead, Obituary, Award, Clinic, Treatment, Charity, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.