Dr. S Bijoy Nandan | കണ്ണൂര്‍ സര്‍വകലാശാല പുതിയ വിസിയുടെ പേരില്‍ 2 കടല്‍ ജീവികളും; നേട്ടങ്ങളുടെ കൂട്ടത്തില്‍ യുനെസ്‌കോ അടക്കം നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും; ആരാണ് ഡോ. എസ് ബിജോയ് നന്ദന്‍ ?
Dec 2, 2023, 11:01 IST
കണ്ണൂര്‍: (KVARTHA) 29 വര്‍ഷത്തിലധികം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുള്ള ആലപ്പുഴ സ്വദേശിയായ ഡോ. എസ് ബിജോയ് നന്ദനാണ് കണ്ണൂര്‍ സര്‍വകലാശാലാ പുതിയ വൈസ് ചാന്‍സലറായി ചുമതലയേറ്റത്. കൊച്ചിന്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ സീനിയര്‍ പ്രൊഫസറും ഫാകല്‍റ്റി ഓഫ് മറൈന്‍ സയന്‍സസ് ഡീനുമായ ഡോ. എസ് ബിജോയ് നന്ദന്‍ തീപാറുന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് സ്ഥാനമേറ്റത്.
ഇദ്ദേഹം മികച്ച ഡോക്ടറല്‍ തീസിസിനുള്ള 1993 ലെ ജവഹര്‍ലാല്‍ നെഹ്റു പുരസ്‌കാരം (ഐ സി എ ആര്‍), യുനെസ്‌കോ പുരസ്‌കാരം, യു എസ് ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്, യു ജി സിയുടെ ബി എസ് ആര്‍ മിഡ് കരിയര്‍ പുരസ്‌കാരം, സുവോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയുടെ അംഗീകാരം എന്നിവയുള്‍പെടെ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
150ലധികം മുഴുനീള പ്രബന്ധങ്ങളും 60ലധികം പുസ്തകങ്ങളിലായി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട ജീവികളാണ് ഞണ്ട് വിഭാഗത്തില്‍പെട്ട അനിപ്തുംനസ് ബിജോയി, ആഴക്കടല്‍ ജീവിയായ സൈലോഫാഗ നന്ദാനി എന്നീ കടല്‍ ജീവികള്‍.
നേരത്തെ വൈസ് ചാന്‍സലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന് രണ്ടാം ടേമില്‍ സര്‍കാര്‍ ഗവര്‍ണറുടെ അനുമതിയോടെ തുടരാന്‍ അവസരം നീട്ടി നല്‍കിയിരുന്നു. എന്നാല്‍ സേവ് യൂനിവേഴ്‌സിറ്റി ഫോറം സുപ്രീം കോടതിയില്‍ നടത്തിയ നിയമ യുദ്ധത്തിലുടെ അനുകൂല വിധിയുണ്ടായതിനെ തുടര്‍ന്ന് ഗോപിനാഥ് രവീന്ദ്രന്‍ പുറത്തായ സാഹചര്യത്തിലാണ് പുതിയ വിസിയായി ഡോക്ടര്‍ എസ് ബിജോയ് ചന്ദ്രന്‍ ഗവര്‍ണറുടെ ഉത്തരവ് പ്രകാരം തല്‍സ്ഥാനത്ത് നിയമിതനാകുന്നത്.
ഡെല്‍ഹി ജാമിലിയ്യ സര്‍വകലാശാലയിലെ അധ്യാപകനായ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വെള്ളിയാഴ്ച രാവിലെ സ്വവസതിയൊഴിഞ്ഞ് ഡെല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് താവക്കര കാംപസിലെത്തിയ ഡോ. ബിജോയ് നന്ദനെ സിന്‍ഡികേറ്റ് അംഗങ്ങളും സര്‍വകലാശാലാ ജീവനക്കാരും സ്വീകരിച്ചു.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Dr. S Bijoy Nandan, Took Charge, Vice Chancellor, Kannur University, VC, Kannur News, Teacher, Alappuzha Native, Jawaharlal Nehru Award (ICAR), UNESCO Award, US Fulbright Fellowship, UGC's BSR Mid-Career Award, Zoological Survey of India Award, Dr. S Bijoy Nandan took charge as the Vice Chancellor of Kannur University.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.