കൊച്ചി: (www.kvartha.com 27.10.2014) ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ച് രണ്ട് പതിറ്റാണ്ടായി ഗവേഷണം നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുബൈര്‍ മേടമ്മലിന് ഹൈദരാബാദിലെ ഡോ. ബി.ആര്. അംബേദ്കര്‍ യൂണിവേഴ്സിറ്റി ഫാക്കല്‍റ്റി ഫോറം സംഘടിപ്പിച്ച സെമിനാറില്‍ ആദരിച്ചു. യൂണിവേഴ്സിറ്റി അക്കാഡമിക് ഡയറക്ടര്‍ പ്രൊഫ. വെങ്കട്ടരമണ ഉപഹാരം നല്‍കിയും പൊന്നാട ചാര്‍ത്തിയുമാണ് ആദരിച്ചത്.
ഫാല്‍ക്കണുകളെ കുറിച്ചുള്ള ഗവേഷണത്തിനുള്ള അംഗീകാരമായാണ് ഈ ആദരവ് നല്‍കിയത്. ഫാല്‍ക്കണ്‍ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യവ്യക്തിയായ സുബൈര്‍ ആറ് വര്‍ഷം നീണ്ട ഫാല്‍ക്കണ്‍ ഗവേഷണപഠനാര്‍ത്ഥം ഗള്‍ഫിലേയും യൂറോപ്പിലേയും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ലണ്ടന്‍ ആസ്ഥാനമായുള്ള ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ ഔട്ട്സ്റ്റാന്റിങ്ങ് യങ്ങ് പേഴ്സ്നാലിറ്റിക്കുള്ള ദേശീയ അവാര്‍ഡടക്കം ഡോ. സൂബൈറിന് രാജ്യത്തിനകത്തും പുറത്തും കിട്ടിയ അവാര്‍ഡുകളും അംഗീകാരങ്ങളും നിരവധിയാണ്. വര്‍ഷം തോറും യു.എ.ഇ.യില്‍ നടക്കുന്ന ലോക പ്രശസ്തമായ അറബ് ഹണ്ടിംഗ് ഷോയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവാണ് ഡോ. സുബൈര്‍. അബുദാബി ആസ്ഥാനമായുള്ള എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ലബ്ബില്‍ അംഗത്വമുള്ള ഏക അനറബിയാണ് സുബൈര്‍. WWF , BNHS , വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങി ദേശീയ അന്തര്‍ദേശീയ നിരവധി സംഘടനകളില്‍ ഡോ. സുബൈര്‍ അംഗമാണ്.
സെമിനാറില്‍ സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ പ്രൊഫ. ദമയന്തിദേവി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പഠനവിവിഭാഗം തലവന്‍ പ്രൊഫ. മാധവറെഡ്ഡി, സയന്‍സ് ഫാക്കല്‍റ്റി കോ ഓഡിനേറ്റര്‍ പ്രൊ. വിശാല്‍ റെഡ്ഡി തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറില്‍ ഫാല്‍ക്കണുകളുടെ വംശനാശഭീഷണിയെ കുറിച്ചും ദേശാടനത്തെ കുറിച്ചും ഡോ. സുബൈര്‍ മേടമ്മല്‍ പ്രബന്ധം അവതരിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kochi, Kerala, Subair Medammal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.