ഡോ.ഉന്മേഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

 


ഡോ.ഉന്മേഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
കൊച്ചി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയ ഡോ. ഉന്മേഷ് തനിക്കെതിരേ ക്രിമിനല്‍ കേസെടുക്കാനുള്ള തൃശൂര്‍ അതിവേഗ കോടതിയുടെ നിര്‍ദ്ദേശത്തിനെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഡോ.ഉന്മേഷ് കോടതിയില്‍ നല്‍കിയ മൊഴി പ്രതിഭാഗത്തിന് അനുകൂലമായ സാഹചര്യം കണക്കിലെടുത്ത് ഉന്മേഷിനെ സര്‍വീസില്‍ നിന്ന് കോടതി നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത് താനാണെന്നായിരുന്നു ഡോ. ഉന്മേഷിന്റെ മൊഴി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് സര്‍ജനാണ് ഡോ. ഉന്മേഷ്. മൊഴിമാറ്റത്തിലൂടെ ഉന്മേഷ് സര്‍വീസ് ചട്ടം ലംഘിച്ചതായി പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.

Keywords:  Dr. Unmesh, Appeal, High Court of Kerala, Kochi, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia