Job Reservation | ഭിന്നശേഷിക്കാരുടെ ജോലി സംവരണം, കരട് റിപോര്‍ട് പ്രസിദ്ധീകരിച്ചു, ജനാഭിപ്രായം തേടുന്നതായി മന്ത്രി ഡോ. ആര്‍ ബിന്ദു
Jul 19, 2022, 16:41 IST
തിരുവനന്തപുരം: (www.kvartha.com) ഭിന്നശേഷിക്കാരുടെ ജോലി സംവരണം സംബന്ധിച്ച കരട് റിപോര്‍ട് പ്രസിദ്ധീകരിച്ചതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു. പൊതുജനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഉള്ള ഏതഭിപ്രായവും രേഖപ്പെടുത്താന്‍ അവസരം നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു.
2016 ലെ ഭിന്നശേഷി അവകാശ നിയമത്തില്‍ (Rights of person with Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാര്‍ക്ക് ഉറപ്പാക്കാന്‍ സര്‍കാര്‍ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന പൂര്‍ത്തിയായി. നാഷനല്‍ ഇന്‍സ്റ്റിറ്റൂട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിംഗ് (NISH) ഉം സാമൂഹ്യനീതി വകുപ്പും ചേര്‍ന്നാണ് പരിശോധന പൂര്‍ത്തിയാക്കിയത്.
തസ്തികകളില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവര്‍ത്തനപരവുമായ ആവശ്യകതകള്‍ പരിശോധിച്ച് തയാറാക്കിയ കരടാണ് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. www(dot)sjd(dot)kerala(dot)gov(dot)in, www(dot)nish(dot)ac(dot)in എന്നീ വെബ്സൈറ്റുകളില്‍ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാം.
rpnish@nish(dot)ac(dot)in എന്ന മെയിലിലോ ആര്‍ പി ഡബ്ല്യു ഡി പ്രോജക്റ്റ്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിങ്, ശ്രീകാര്യം പിഒ, തിരുവനന്തപുരം-695017 എന്ന വിലാസത്തില്‍ തപാലായോ ജൂലൈ 24 ന് വൈകിട്ട് അഞ്ചു മണി വരെ അറിയിക്കാമെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Keywords: Draft Report on Job Reservation for Persons with Disabilities published Says Minister, Thiruvananthapuram, News, Minister, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.