കൊണ്ടോട്ടി മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ മെയ് മാസത്തോടെ പൂര്‍ത്തിയാക്കും; പൈപിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കുന്നതിന്ന് പ്രത്യേക പ്രൊപോസല്‍

 


കൊണ്ടോട്ടി: (www.kvartha.com 13.12.2021) മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു. ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ പദ്ധതികളുടെ പുരോഗതികള്‍ വിലയിരുത്തി. ചീക്കോട് കുടിവെള്ള പദ്ധതി, ജലജീവന്‍ മിഷന്‍ എന്നിവയിലായി 50 ശതമാനത്തോളം കണക്ഷന്‍ നല്‍കുന്ന പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബാക്കി പ്രവര്‍ത്തികള്‍ 2022 മെയ് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലജീവന്‍ മിഷന്റെ 18 കോടി രൂപയുടെയും സ്റ്റേറ്റ് പ്ലാനിംങ്ങിന്റെ 10 കോടി രൂപയുടെയും പ്രവൃത്തികള്‍ക്കുള്ള ടെണ്ടറുകള്‍ മൂന്ന് പ്രാവിശ്യം വിളിച്ചെങ്കിലും ആരും ടെണ്ടര്‍ എടുത്തിരുന്നില്ല.
 
കൊണ്ടോട്ടി മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ മെയ് മാസത്തോടെ പൂര്‍ത്തിയാക്കും; പൈപിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകള്‍ നന്നാക്കുന്നതിന്ന് പ്രത്യേക പ്രൊപോസല്‍

പൈപ്പുകള്‍ക്ക് വില ക്രമാതീതമായി കൂടിയത് കാരണം നിലവിലെ നിരക്കില്‍ കരാറുകാര്‍ എടുക്കാത്തതാണ് ടെണ്ടര്‍ റദ്ദാക്കേണ്ടി വന്നത്. ഇപ്പോള്‍ നിരക്ക് പുതുക്കുകയും അതിനുള്ള സാങ്കേതിക അനുമതി ഇന്ന് ലഭിക്കുകയും ചെയ്തതിനാല്‍ പുതിയ ടെണ്ടര്‍ ഉടനെ വിളിക്കുമെന്ന് വാട്ടര്‍ അതോറിട്ടി സൂപ്രണ്ടിംങ്ങ് എഞ്ചിനിയര്‍ യോഗത്തില്‍ അറിയിച്ചു. ചീക്കോടിന് പുറമെ ടെണ്ടര്‍ റദ്ദാക്കിയ മുതുവല്ലൂര്‍ പഞ്ചായത്തിലെ രണ്ടാംഘട്ടവും, കൊണ്ടോട്ടി നഗരസഭയിലെ അവസാന ഘട്ടവും ഇതോടൊപ്പം റീ ടെണ്ടര്‍ ചെയ്യും. ജലസംഭരണികളുടെ പ്രവൃത്തികളും ഇതിനോടൊപ്പം പൂര്‍ത്തീകരിക്കും.

കുടിവെള്ള പൈപ്പിടുന്നതിനായി പെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാകുന്നതിന് പ്രാപ്പോസല്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാന്‍ എം എല്‍.എ. നിര്‍ദ്ദേശം നല്‍കി. നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനെ തുടര്‍ന്ന് ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉടനെ പ്രവൃത്തി നടക്കുന്ന പൊതുമരാമത്ത്, ദേശീയപാതാ റോഡുകളില്‍ സ്ഥാപ്പിക്കാനുള്ള വിതരണ പൈപ്പുകള്‍ പ്രസ്തുത പ്രവൃത്തികള്‍ക്ക് മുമ്പ് നടത്താനും യോഗത്തില്‍ തീരുമാനമായി.

വാട്ടര്‍ അതോറിട്ടി മലപ്പുറം സൂപ്രണ്ടിങ്ങ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എളങ്കയില്‍ മുംതാസ് ( ചീക്കോട്) ബാബുരാജ്( മുതുവല്ലൂര്‍) പി.കെ.അബ്ദുള്ളക്കോയ( ചെറുകാവ്) ടി.പി.വാസുദേവന്‍ മാസ്റ്റര്‍( വാഴയൂര്‍)അബ്ദുറഹിമാന്‍ മാസ്റ്റര്‍( വാഴക്കാട്) സി.ടി. ഫാത്ത്മത്ത് സുഹ്‌റാബി( കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍) സഹീദ്( വൈസ് പ്രൈസി. ചീക്കോട് പഞ്ചായത്ത് ) മൊയ്തീന്‍ അലി( സ്റ്റാന്‍ഡിംങ്ങ കമ്മറ്റി ചെയ്യര്‍മാന്‍) വാട്ടര്‍ അതോറിട്ടി സൂപ്രണ്ടിങ്ങ് എഞ്ചിനിയര്‍ പ്രസാദ്, എക്‌സികുട്ടീവ് എഞ്ചിനിയര്‍ മാരായ സുരേഷ് ബാബു, അന്‍സാര്‍,
എ.എക്‌സിമാരായ പി.ടി. നാസര്‍, റഷീദലി, രായില്‍ കുട്ടി തുടങ്ങിയവരും, വിവിധ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും പങ്കെടുത്തു.

Keywords: Kerala, News, Malappuram, Drinking Water, School, Road, Minister, Drinking water projects in Kondotty constituency will be completed by May.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia