Palakkad Accident | 2 പേരുടെ മരണത്തിനിടയാക്കിയ പാലക്കാട് കല്ലട ട്രാവല്‍സ് ബസ് അപകടത്തിന്റെ കാരണം അമിത വേഗതയെന്ന് സൂചന; ഡ്രൈവറെ ചോദ്യം ചെയ്യും; സിസിടിവി ദൃശ്യം പുറത്തുവന്നു
Aug 23, 2023, 12:09 IST
പാലക്കാട്: (www.kvartha.com) ശ്രീകൃഷ്ണപുരം തിരുവാഴിയോട് ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം അമിത വേഗതയും ഡ്രൈവര്‍ ഉറങ്ങിയതുമെന്ന് സംശയം. രണ്ട് പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. ബസ് ഡ്രൈവറെ ചോദ്യം ചെയ്യും.
ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കല്ലട ട്രാവല്‍സിന്റെ ദീര്‍ഘദൂര ബസാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ അടിയിലായ രണ്ട് പേരാണ് മരിച്ചത്. മലപ്പുറം എടയത്തൂര്‍ സ്വദേശി സൈനബാ ബീവിയും 25 വയസ് പ്രായമുള്ള യുവാവിന്റെയും മരണമാണ് ഇതിനോടകം സ്ഥിരീകരിച്ചത്. യുവാവിനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
അപകട സമയത്ത് 38 പേര് ബസിലുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരാളുടെ അരയ്ക്ക് താഴെ ചതവുണ്ട്. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. പരുക്കേറ്റ റിംശാ (26), മുഹമ്മദ് (27), സുഫൈദ് (17), ടിയാ (18), നിഷാന്ത് (42), ശിവാനി (18) എന്നിവരെ പെരിന്തല്‍മണ്ണ അലഷിഫാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ ഇറക്കത്തില്‍ വെച്ച് രാവിലെ 7.45 ഓടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവില്‍ തന്നെ മറിയുകയായിരുന്നു. വാഹനം നിവര്‍ത്തിയ ശേഷം ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
Keywords: News, Kerala, Kerala-News, Accident-News, News-Malayalam, Driver, Bus Accident, Questioned, Palakkad, Over Speed, Allegation, Driver to be questioned in Palakkad accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.